വിന്‍ഡീസ് ടീമില്‍ പ്രതിസന്ധി, താരങ്ങള്‍ മടങ്ങും, കൊച്ചി ഏകദിനം ബഹിഷ്‌കരിക്കും ?
കൊച്ചി ഏകദിനം വെസ്റ്റിന്‍ഡീസ് ടീം ബഹിഷ്‌കരിക്കാന്‍ സാധ്യത. ടീമിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ മൂലം മത്സരം ബഹിഷ്‌കരിക്കാന്‍ വിന്‍ഡീസ് ടീം ഒരുങ്ങുന്നതായാണ് സൂചന.
ടീമിലെ മുതിര്‍ന്ന താരങ്ങള്‍ തമ്മിലുള്ള തര്‍ക്കം മൂലം ഇന്നലത്തെ പരിശീലനവും വാര്‍ത്താസമ്മേളനവും ടീം ഒഴിവാക്കിയിരുന്നു. പ്രതിഫല തര്‍ക്കവും സ്‌പോണ്‍സര്‍മാരുമായുള്ള അതൃപ്തിയും വിന്‍ഡീസ് ടീമില്‍ ഉണ്ട്. കളിക്കാര്‍ക്ക് ബോര്‍ഡ് വേണ്ടത്ര പരിഗണന നല്‍കിയില്ലെന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്.
സുനില്‍ നരെയ്‌നിന്റെ കാര്യത്തില്‍ ബോര്‍ഡ് ക്രിയാത്മകമായി ഇടപെട്ടില്ലെന്നും പരാതിയുണ്ട്. വേതനതര്‍ക്കവും ആഭ്യന്തര പ്രശ്‌നങ്ങളും വിന്‍ഡീസ് ടീമിലുണ്ടെന്ന് സംഘാടക സമിതി അംഗം ദണ്ഡപാണി പറഞ്ഞു. വിന്‍ഡീസ് ടീമിലെ താരങ്ങളുടെ സംഘടനയും ക്രിക്കറ്റ് ബോര്‍ഡുമായി കരാര്‍ ഒപ്പിട്ടിരുന്നു. എന്നാല്‍ ബ്രാവോ അടക്കമുള്ളവരെ കരാറിനെ പറ്റി അറിയിച്ചിരുന്നില്ല.
അതേസമയം, വിന്‍ഡീസ് ടീമില്‍ പ്രതിസന്ധിയില്ലെന്നും മത്സരം ഇന്ന് നടക്കുമെന്നും കെസിഎ പ്രസിഡന്റ് ടിസി മാത്യു റിപ്പോര്‍ട്ടറോട് പ്രതികരിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ