Video Of Day

Breaking News

പെണ്‍‌വാണിഭത്തിന് കന്യാസ്ത്രീകളെ ഇറക്കുന്ന വനിതാ ഡോക്ടര്‍ പിടിയില്‍


തൃശൂര്‍: സംസ്ഥാനത്തെ വിവിധ കന്യാസ്ത്രീ മഠങ്ങളില്‍ തട്ടിപ്പു നടത്തിയ വ്യജ ഡോക്ടറെ തൃശൂരിലെ ഷാഡോ പോലീസ് പിടികൂടി. ആലപ്പുഴ തിരുവമ്പാടി വടക്കന്‍ദേശം സ്വദേശിനി മേഴ്‌സി ജോര്‍ജിനെ (26) യാണ് പോലീസ് പിടികൂടിയത്. ഡോക്ടറാണെന്നു വിശ്വസിപ്പിച്ച് സ്റ്റെതസ്‌കോപു കഴുത്തിലണിഞ്ഞ് കന്യാസ്ത്രീ മഠങ്ങളിലെ വിശ്വാസ്യത നേടിയാണ് തട്ടിപ്പു നടത്തിയിരുന്നത്.

ചില മഠങ്ങളിലെ കന്യാസ്ത്രീകളെ തട്ടിക്കൊണ്ടുപോയ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. പെണ്‍വാണിഭ സംഘത്തിലെ പ്രധാന കണ്ണിയാണ് അറസ്റ്റിലായ യുവതി. ലിറ്റി സെബാസ്റ്റ്യന്‍, കരുണ, നിജി തുടങ്ങിയ പല പേരുകളിലാണ് ഇവര്‍ സ്വയം പരിചയപ്പെടുത്തിയിരുന്നത്.

അഭിപ്രായങ്ങളൊന്നുമില്ല