Video Of Day

Breaking News

അനാശാസ്യം: ക്ഷമിക്കൂ ശ്വേതാ... മാധ്യമങ്ങള്‍ പറയേണ്ടത് ആ വ്യവസായിയേ ആയിരുന്നു

ഹൈദരാബാദില്‍ വേശ്യാവൃത്തിക്കിടെ പിടിയിലായ ശ്വേതാ ബസു പ്രസാദിന്‌ പിന്തുണയേറുന്നു. സോഷ്യല്‍ മീഡിയകളില്‍ താരത്തിന്റെ വാര്‍ത്തയ്‌ക്ക് വലിയ പ്രചാരം ലഭിക്കുന്നതിനിടയില്‍ താരത്തിന്റെ പേര്‌ നല്‍കി വാര്‍ത്ത പ്രസിദ്ധീകരിച്ച മാധ്യമങ്ങളെ വിമര്‍ശിച്ചു കൊണ്ടും അനേകം ചര്‍ച്ചകളാണ്‌ നടക്കുന്നത്‌. ബോളിവുഡ്‌ താരങ്ങളും സംവിധായകരും നിശിതമായി വിമര്‍ശിച്ചു.

താരത്തിന്‌ പിന്തുണയുമായി എത്തിയവരില്‍ പ്രമുഖ അതിഥി റാവു ഹൈദരാണ്‌. ഒരു പെണ്‍കുട്ടിയെ മാത്രം മാധ്യമങ്ങള്‍ എന്തിനു ടാര്‍ജറ്റ്‌ ചെയ്യുന്നു എന്നായിരുന്നു അതിഥിയുടെ ചോദ്യം. അങ്ങനെയായിരുന്നെങ്കില്‍ സംഭവത്തില്‍ ഉള്‍പ്പെട്ട മറ്റുള്ളവരുടെ പേരുകളും മാധ്യമങ്ങള്‍ വെളിപ്പെടുത്തണമായിരുന്നെന്നും മമ്മൂട്ടിയുടെ പ്രജാപതിയിലും മര്‍ഡര്‍ 3 ലും നായികയായിരുന്ന അതിഥി റാവു പറഞ്ഞു. ശേതയെ പിന്തുണച്ച്‌ രംഗത്ത്‌ വന്ന മറ്റൊരു പ്രമുഖന്‍ ബോളിവുഡ്‌ സംവിധായകന്‍ ഹന്‍സാല്‍ മേത്തയായിരുന്നു.

ശ്വേതയ്‌ക്കൊപ്പം ഉണ്ടായിരുന്ന പണക്കാരെ എന്തിന്‌ മാധ്യമങ്ങള്‍ വിട്ടുകളഞ്ഞെന്നും ആ പേരുകളല്ലേ വെളിപ്പെടുത്തേണ്ടിയിരുന്നതെന്നും അദ്ദേഹം ചോദിച്ചു. ശ്വേതയുടെ മോശം ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്നതിനേയും അദ്ദേഹം വിമര്‍ശിച്ചു. 2013 ല്‍ ഷഹീദ്‌ എന്ന ചിത്രത്തിലൂടെ മികച്ച സംവിധായകനുള്ള ദേശീയപുരസ്‌ക്കാരം നേടിയ ഹന്‍സാല്‍ മേത്ത തന്റെ അടുത്ത ചിത്രത്തില്‍ ശ്വേതയെ നായികയാക്കുമെന്നും വ്യക്‌തമാക്കിയിട്ടുണ്ട്‌. മക്‌ദേയില്‍ ശ്വേതയുടെ അഭിനയത്തെ പുകഴ്‌ത്താനും ഹന്‍സാല്‍ തയ്യാറായി.

മികച്ച ബാലതാരമായിക്കൊണ്ട്‌ ബോളിവുഡിലൂടെയാണ്‌ അരങ്ങേറ്റമെങ്കിലും തെലുങ്ക്‌ മൊഴിമാറ്റ ചിത്രത്തിലൂടെ മലയാളത്തിന്റെയും മനം കവര്‍ന്ന നടിയാണ്‌ ശ്വേത. കേരളത്തില്‍ വന്‍ വിജയം നേടിയ ഇത്‌ ഞങ്ങളുടെ കഥയിലെ നായികയായിരുന്നു ശ്വേത. തുടക്കത്തില്‍ സിനിമാതാരത്തിന്റെ വാര്‍ത്ത കൊയ്യാന്‍ വ്യഗ്രത കാട്ടിയ മാധ്യമങ്ങള്‍ക്കും പിന്നീട്‌ വാര്‍ത്ത പശ്‌ചാത്താപത്തിന്‌ ഇടയായി. ജീവിക്കാന്‍ മറ്റു മാര്‍ഗ്ഗമില്ലായിരുന്നെന്ന ശ്വേതയുടെ വെളിപ്പെടുത്തലായിരുന്നു അതിന് കാരണം. എന്നാല്‍ അതും വാര്‍ത്തയായി.

കടപ്പാട്: മംഗളം

അഭിപ്രായങ്ങളൊന്നുമില്ല