കൊച്ചിയില്‍ സിനിമ സെക്സ്: നായികയാക്കാം, നിര്‍മ്മാതാവുമായി കിടപ്പറ പങ്കിടണം
എന്നാല്‍ വലിയ പ്രതീക്ഷകളുമായി സിനിമയ്ക്ക് പുറപ്പെട്ട നായികമാര്‍ ചിത്രം പുറത്തിറങ്ങിയിട്ടില്ലെങ്കിലും കിട്ടിയ കാശിന്റെയും മുകളില്‍ ഒന്നും പരാതിപ്പെടില്ല. നിര്‍മ്മാതാവ് മുതല്‍ താഴേക്കിടയിലുള്ളവര്‍ തന്നെ വേണ്ടുവോളം ഉപയോഗിച്ച് തിരിച്ച് നാട്ടിലെത്തിക്കും. വീണ്ടും ഭീഷണിപ്പെടുത്താനായി കിടപ്പറ രംഗങ്ങള്‍ ഷൂട്ട് ചെയ്യുന്നവരും കുറവല്ല.
കഴിഞ്ഞ വര്‍ഷം റിപ്പോര്‍ട്ടര്‍ ചാനല്‍ നടത്തിയ അന്വേഷണ റിപ്പോര്‍ട്ട് വായിക്കൂ...
സിനിമയെ മറയാക്കി കേരളത്തില്‍ സെക്‌സ് റാക്കറ്റ് പ്രവര്‍ത്തിച്ചുവരുന്നതായി റിപോര്‍ട്ടര്‍ ചാനല്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. കൊച്ചി കേന്ദ്രമാക്കിയാണ് സെക്‌സ് റാക്കറ്റിന്റെ പ്രവര്‍ത്തനം. അരക്കോടി മുടക്കിയാല്‍ നായകനാക്കാമെന്നും ഒപ്പം നായിക ഉള്‍പെടെ ആറ് പെണ്‍കുട്ടികളെ ഉപയോഗിക്കാമെന്നുമാണ് സംഘത്തിന്റെ വാഗ്ദാനം. പെണ്‍കുട്ടികളുടെ കിടപ്പറ രംഗങ്ങള്‍ ചിത്രീകരിച്ചിട്ടുണ്ടെന്നും അതുകൊണ്ടുതന്നെ പ്രശ്‌നങ്ങളുണ്ടാകില്ലെന്നുമാണ് സംഘത്തിന്റെ വെളിപ്പെടുത്തല്‍.
നിര്‍മാതാവായി പണം മുടക്കിയാല്‍ പെണ്‍കുട്ടികളെ തരപ്പെടുത്തിക്കൊടുക്കുന്ന സംഘത്തെ കുറിച്ച് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ചാനല്‍ പ്രവര്‍ത്തകര്‍ ഒളി ക്യാമറയുമായി സംഘത്തെ സമീപിച്ചത്. സംഘത്തിന്റെ ഫോണ്‍ നമ്പറില്‍ ബന്ധപ്പെട്ടപ്പോള്‍ കൊച്ചി തമ്മനത്തെ സ്റ്റുഡിയോയില്‍ എത്തിച്ചേരാന്‍ ആവശ്യപ്പെടുകയായിരുന്നു.
ചാനല്‍ പ്രവര്‍ത്തകര്‍ സ്റ്റുഡിയോയിലെത്തി നിര്‍മാതാവാകാന്‍ താല്‍പര്യമുണ്ടെന്ന് അറിയിക്കുകയായിരുന്നു. നിരവധി ചിത്രങ്ങള്‍ നിര്‍മിച്ച ആളാണെന്ന് പറഞ്ഞ് പരിചയപ്പെടുത്തിയ യുവാവാണ് ചാനല്‍ പ്രവര്‍ത്തകരെ മുറിയിലേക്ക് കൊണ്ടുപോയത്. 50 ലക്ഷം രൂപ മുടക്കിയാല്‍ ചിത്രീകരിക്കാന്‍ ഉദ്ദേശിക്കുന്ന സിനിമയുടെ നായകനാക്കാമെന്നാണ് സംവിധായകനെന്ന് പരിചയപ്പെടുത്തിയ ആള്‍ വാക്ക് നല്‍കിയത്.
സിനിമ 10 ദിവസം മലേഷ്യയില്‍ വെച്ചാണ് ഷൂട്ട് ചെയ്യുന്നതെന്ന് സംഘം അറിയിക്കുകയും ചെയ്തു. സിനിമയിലെ നായിക അടക്കം 6 പെണ്‍കുട്ടികളെ നിര്‍മാതാവിനും സുഹൃത്തുകള്‍ക്കും ഉപയോഗിക്കാം. വിശ്വാസം വരുത്താന്‍ എന്തിനും തയ്യാറായ രണ്ട് പെണ്‍കുട്ടികളെ ചാനല്‍ പ്രവര്‍ത്തകര്‍ക്കുമുന്നില്‍ എത്തിക്കുകയും ചെയ്തു.

അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ