സൂര്യാ ടിവിയുടെ ഗുലുമാല്‍ പരിപാടിയില്‍ സരിതാ എസ് നായര്‍ക്ക് എട്ടിന്റെ പണി
സരിതാ എസ് നായര്‍ എന്ന പേര് കേരളരാഷ്‌ട്രീയത്തിലുണ്ടാക്കിയ ഗുലുമാല്‍ ചില്ലറയല്ല. എന്നാല്‍ ദേ സരിത തന്നെ ഇപ്പോള്‍ ഗുലുമാലിലായി. പ്രമുഖരെ പറ്റിക്കുന്നതിന്റെ രസം പങ്കു വെയ്‌ക്കുന്ന സൂര്യാ ടി വിയിലെ ഗുലുമാലിന്റെ അടുത്ത എപ്പിസോഡില്‍ സരിതാ എസ് നായരായിരിക്കും അതിഥി. ചാനലിന്റെ ഓണാഘോഷത്തിന്റെ ഭാഗമായി ഉത്രാടം സ്‌പെഷ്യലായിട്ടാണ് ഈ എപ്പിസോഡ് ചേര്‍ത്തിട്ടുള്ളത്. ശനിയാഴ്‌ച രാത്രി 10 മണിക്ക് ഈ എപ്പിസോഡ് സംപ്രേഷണം ചെയ്യും. നേരത്തേ സരിതയുടെ ജീവിതം ആസ്‌പദമാക്കി ഒരുക്കിയ സോളാര്‍ സ്വപ്‌നം നിയമക്കുരുക്കില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് പ്രദര്‍ശനത്തിനെത്തിയില്ല.

അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ