Video Of Day

Breaking News

കൊച്ചിയില്‍ 17കാരിയെ ഉപയോഗിച്ച് അനാശാസ്യം, 10 പേര്‍ അറസ്റ്റില്‍

കൊച്ചി: നഗരത്തിലെ ബ്യൂട്ടി പാര്‍ലറുകളിലും മസാജ് പാര്‍ലറുകളിലും പോലീസ് നടത്തിയ റെയിഡില്‍ നാലു സ്ത്രീകള്‍ അടക്കം പത്തു പേര്‍ അറസ്റ്റിലായി. രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് നഗരത്തിലെ 13 ബ്യൂട്ടി പാര്‍ലറുകളിലാണ് പരിശോധന നടത്തിയത്. മസാജ് പാര്‍ലറുകളില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗീക ചൂഷണത്തിന് ഉപയോഗിക്കുന്നുവെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.

കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ കെ.ജി ജയിംസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് റെയ്ഡിന് നേതൃത്വം നല്‍കിയത്. 17 വയസുള്ള പെണ്‍കുട്ടിയെ അടക്കം റെയഡില്‍ പോലീസ് കണ്ടെത്തി. കലൂര്‍ കടവന്ത്ര റോഡിലെ മസാജ് പാര്‍ലറില്‍ നിന്നാണ് പെണ്‍കുട്ടിയെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്. പനമ്പള്ളി നഗറിലെ നിളാ ബേബി, റിച്ച്, കലൂര്‍ കടവന്ത്ര റോഡിലെ മോനൂ, ഗോള്‍ഡന്‍ റോസ് എന്നീ മസാജ് പാര്‍ലറുകളില്‍ നിന്നാണ് അനാശാസ്യം നടത്തിയവരെ അറസ്റ്റ് ചെയ്തത്.

മസാജ് പാര്‍ലറുകളില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിളെയും ലൈംഗിക ചൂഷണത്തിന് ഉപയോഗിക്കുന്നതായി റെയിഡില്‍ കണ്ടെത്തിയതായി പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. അന്യസംസ്ഥാനങ്ങളില്‍ നിന്നും പെണ്‍കുട്ടികളെ മസാജ് പാര്‍ലറുകളില്‍ എത്തിക്കുന്നതായും വിവരം ലഭിച്ചിട്ടുണ്ട്. ബ്യൂട്ടിപാര്‍ലറുകളില്‍ നടത്തിയ റെയിഡ് കാണാന്‍ വന്‍ ജനക്കൂട്ടവും തിങ്ങിക്കൂടിയിരുന്നു.

അഭിപ്രായങ്ങളൊന്നുമില്ല