വാടകവീട്ടിലെ പൊലീസുകാരന്റെ അനാശാസ്യം നാട്ടുകാര്‍ പിടികൂടി
കൊല്ലം : വാടകവീട്ടിലെ പൊലീസുകാരന്റെ അനാശാസ്യം നാട്ടുകാര്‍ പിടികൂടി. വാടകവീടെടുത്ത് അനാശാസ്യം നടത്തിയ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ഉള്‍പ്പെടെ അഞ്ച് പേരെ വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തു. വാടി കൊച്ചുവൈശ്യം പുരയിടത്തില്‍ സ്റ്റെല്ല (47), ഇളമാട് പാറങ്കോട് ഇടയില വീട്ടില്‍ ഉഷകുമാരി (38), ആറാട്ടുപുഴ വലിയഴീക്കല്‍ അയ്യത്തുവീട്ടില്‍ പ്രകാശന്‍ (52), സൈനിക ഉദ്യോഗസ്ഥനായ കരുനാഗപ്പള്ളി ആദിനാട് പുത്തന്‍ചന്ത ജംഗ്ഷന് സമീപം അരുണാലയത്തില്‍ കിഷോര്‍ (36), ഹൈവേപട്രോളിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ തേവലക്കര അരിനല്ലൂര്‍ സിമി ഭവനില്‍ സാലി സക്കറിയ (45) എന്നിവരാണ് പിടിയിലായത്.
രാമന്‍കുളങ്ങര ടാഗോര്‍ നഗറില്‍ ദാറുല്‍സലാം എന്ന വീട് വാടകയ്‌ക്കെടുത്താണ് അനാശാസ്യം നടത്തിയിരുന്നത്. സ്റ്റെല്ലയാണ് വീട് വാടകയ്ക്ക് എടുത്തത്. വിവിധ സ്ഥലങ്ങളില്‍ നിന്നും മൊബൈല്‍ഫോണിലൂടെ വിളിച്ച് ആളുകളെ വരുത്തിയാണ് അനാശാസ്യം നടത്തിവരുന്നത്. രണ്ടുമാസത്തിന് മുമ്പാണ് ഈ വീട് വാടകയ്ക്ക് എടുത്തത്.
വെസ്റ്റ് സിഐ സിഎല്‍ മനോജ് ചന്ദ്രന്‍, വെസ്റ്റ് എസ്‌ഐ എന്‍. ഗിരീഷ്, ഷാഡോ പൊലീസിലെ എസ്‌ഐ അശ്വിത് എസ്, ഗ്രേഡ് എസ്‌ഐമാരായ സോമന്‍, ശശികുമാര്‍, എഎസ്‌ഐമാരായ സന്തോഷ്, മുരളി, ഷാഡോ പൊലീസുകാരായ ബൈജു ജറോം, കൃഷ്ണകുമാര്‍, വനിതാ സിവില്‍ പൊലീസ് ഓഫീസര്‍മാരായ മഞ്ജു തോമസ്, ഗായത്രി ചന്ദ്രന്‍ എന്നിവര്‍ ഉള്‍പ്പെട്ട അന്വേഷണസംഘം വീട് പരിശോധന നടത്തി പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. കൂടുതല്‍പേര്‍ ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് സംശയിക്കുന്നു. മൊബൈല്‍ഫോണ്‍ കേന്ദ്രീകരിച്ച് കൂടുതല്‍ അന്വേഷണം നടത്തിവരുന്നതായി വെസ്റ്റ് പൊലീസ് അറിയിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ