മലപ്പുറത്ത് പെണ്‍മക്കളെ പീഡിപ്പിച്ച പിതാവ് അറസ്റ്റില്‍
മലപ്പുറം ചെമ്മാട് പെണ്‍കുട്ടികളെ പീഡിപ്പിച്ച പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പതിമൂന്നും,ഏഴും വയസ്സുള്ള പെണ്‍കുട്ടികളെയാണ് 45 കാരനായ പിതാവ് കഴിഞ്ഞ രണ്ട് വര്‍ഷമായി പീഡിപ്പിച്ചിരുന്നത്. മൂത്തകുട്ടി തന്നെ പിതാവ് നിരന്തരം പീഡിപ്പിക്കുന്ന വിവരം പലപ്പോഴും അധ്യാപകരോട് പറയാന്‍ ശ്രമിച്ചിരുന്നുവെങ്കിലും പിതാവ് ഉമ്മയേയും, അനിയത്തിയേയും ഉപദ്രവിക്കുമെന്ന് ഭീഷണിപ്പെടുത്തിയതിനാലാണ് ഇത്രയും നാള്‍ പറയാതിരുന്നത്.
വിദ്യാര്‍ത്ഥികള്‍ അധ്യാപകരോട് കാര്യങ്ങള്‍ തുറന്ന് പറഞ്ഞതിനെ തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ സംഭവത്തില്‍ ഇടപെടുകയായിരുന്നു. ചോദ്യം ചെയ്യലില്‍ മക്കളെ പീഡിപ്പിച്ചിരുന്നതായി ഇയാള്‍ സമ്മതിച്ചിട്ടുണ്ട്. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ