Video Of Day

Breaking News

ഷുക്കൂർ വധം: സർക്കാറിനെതിരെ മുന്നറിയിപ്പുമായി ഷാജി ഫേസ്ബുക്കിൽ

ഈയടുത്തു കണ്ണൂരിൽ നടന്ന RSSകാരനായ മനോജിന്റെ കൊലപാതകം CBIക്കു വിട്ടതോടുകൂടി ഷുകൂർ വധക്കേസും അതോടു അനുബന്ധമായ സംഭവങ്ങളും വീണ്ടും സജീവമായ ചർച്ചയാവുകയാണു .
തെറ്റായ ധാരണകൾ ഈചർച്ചകൾ ഉണ്ടാക്കുന്നുവെങ്കിൽ ഷുക്കൂർ വധക്കേസിന്റെ നാൾവഴികളിലേക്കു ഒന്നു തിരിഞ്ഞു നോക്കൽ അനിവാര്യമാണെന്നു ഞാൻ വിചാരിക്കുന്നു ..ഷുക്കൂർ വധം നടന്നതു മുതൽ ഷുക്കൂരിന്റെ ഉമ്മയെക്കാളും , സഹോദരങ്ങളെക്കാളും സ്നേഹം ഞങ്ങൾക്കാണു ഷുക്കൂരിനോടു എന്ന വ്യാജേന ചിലർ ഈകേസിന്റെ മറവിൽ മുസ്ലിം ലീഗിനെയും ,എന്നെയും ഒക്കെ അക്രമിക്കാൻ ഇറങ്ങി പുറപ്പെട്ടതു നമ്മൾ കണ്ടതാണു ... 
ഒരുപാടു രാഷ്ട്രീയ കൊലപാതകങ്ങൾ കണ്ട നമ്മൾ പക്ഷെ ,കേരളം കണ്ട അതി ക്രൂരമായ ഈ കൊലപാതകത്തിന്റെ മുന്നിൽ പകച്ചു നിൽക്കുമ്പോഴാണു ഒരു ഞെട്ടിക്കുന്ന വാർത്ത പരന്നതു ...... അഴീക്കോടു MLAആയ ഷാജിയോടു കൊല്ലപ്പെടുന്നതിന്റെ മുൻപു ഷുക്കൂർ ഫോണിൽ വിളിച്ചു സഹായം അഭ്യർത്തിച്ചുവെന്നും ,എന്നാൽ ഷാജി തിരിഞ്ഞു നോക്കിയില്ല എന്നുമായിരുന്നു അതു ...എന്നാൽ ഷുക്ക്‌Uറിന്റെ കുടുംബം തന്നെ ഈവാർത്ത നിഷേധിച്ചുകൊണ്ടു രംഗത്തു വന്നു ,, UTubeഇൽ ഇപ്പോഴും ദാവൂദിന്റെ ഈപ്രതികരണം നമുക്കു കാണാം ..
പക്ഷെ ഇത്തരം പ്രചാരണങ്ങൾക്കു മുന്നിൽ പകച്ചു നിൽക്കുകയല്ല മറിച്ചു കേസിന്റെ പിറകിൽ ജാഗ്രതയോടെ നിൽക്കാനായിരുന്നു ഞങ്ങൾ ശ്രദ്ദിച്ചതു ... 
(കേസിന്റെ കാര്യങ്ങൾ ശ്രദ്ദിക്കുവാനായി പാർട്ടി ഒരു കമ്മിറ്റി രൂപീകരിക്കുകയുണ്ടായി ഞാനും അഡ്വ:സൈനുദ്ദീൻ , അഡ്വ:ലത്തീഫ്‌ , ഇബ്രാഹിം കുട്ടി തിരുവട്ടൂർ ,മഹ്മൂദ്‌ അള്ളാങ്കുളം,P K subair താഹിർ എന്നിവർ ആയിരുന്നു അതിലെ അംഗങ്ങൾ)
അതുകൊണ്ടു തന്നെ നിയമ ജ്ങ്ങാനമുള്ളവർക്കു നന്നായി അറിയാം, ഒരു പക്ഷെ 118 എന്ന ദുർഭലമായ വകുപ്പു ചാർജ്ജു ചെയ്യപ്പെട്ട ജയരാജനെയും രാജേഷിനെയും 27 ദിവസം ജയിലിൽ കിടത്തി ..
പക്ഷെ കേസിന്റെ തുടക്കത്തിൽ തന്നെ അന്വെഷണ ചുമതലയുള്ള വളപട്ടണം CI കേസ്‌ അട്ടിമറിക്കാനുള്ള ശ്രമങ്ങൾ നടത്തി .. ഈവധത്തിനു പിറകിലെ ഗൂഡാലോചനയിൽ വ്യക്ത്തമായ പങ്കുണ്ടായിരുന്ന ജയരാജനെയും ,രാജേഷിനെയും 120 Bഎന്ന വകുപ്പിനു പകരം 118 എന്ന ദുർബല വകുപ്പിൽ പെടുത്താനാണു ഇയാൾ ശ്രമിച്ചതു ... അതുകൊണ്ടു തന്നെ ഇയാളുടെ ചാർജ്ജുഷീറ്റുമായി കോടതിയിൽ ഈ കേസു വന്നാൽ കുറ്റവാളികൾ രക്ഷപ്പെടും എന്നു ഞങ്ങൾക്കു തോന്നി .. അതോടൊപ്പം ചില നെറികെട്ടവർ ഈ കേസിനോടു അനുബന്ദ്ദമായ ഗൂടാലോചനാ കേസിന്റെ സാക്ഷികളെ മൊഴിമാറ്റിക്കാൻ ചില ശ്രമങ്ങൾ നടത്തുകയുണ്ടായി ..
അവരുടെ കുതന്ത്രങ്ങളെ മറികടക്കാൻ ഞങ്ങൾക്കു കഴിഞ്ഞെങ്കിലും ഇനി കേസിൽ പുനരന്വേഷണമാണെന്നു വേണ്ടതു എന്നു ഞങ്ങൾ ഉറപ്പിച്ചു .
ഈ ആലോചനയുടെ ഭാഗമായി തന്നെ ആതിക്ക ഉമ്മ കോടതിയെ സമീപിച്ചു ... അതി ശക്തമായ സമ്മർദ്ദങ്ങൾക്കൊടുവിൽ കേസു CBIക്കു വിട്ടതായി സർക്കാർ വിജ്ങ്ങാപനം ഇറക്കുകയും ചെയ്തു 
ഒരു ഭാഗത്തു AG ആസഫലി സർക്കാർ പക്ഷത്തു നിന്നുകൊണ്ടു പരിശ്രമിക്കുമ്പോൾ മറു ഭാഗത്തു CBI യുടെ പ്രൊസിക്യുട്ടർ ആയിരുന്ന അഡ്വ: ശ്രീകുമാറിനെ തന്നെ ആത്തിക്ക ഉമ്മയുടെ കേസു വാദിക്കാൻ കോടതിയിൽ കൊണ്ടു വന്നു .. 
സ്വാഭാവികമായും കേസു CBIക്കു വിടുന്നതിൽ എതിർപ്പു പ്രകടിപ്പിചുകൊണ്ടു CPMനേതാക്കൾ കോടതിയെ സമീപിച്ചു ... 
ഒന്നു രണ്ടു ആഴ്ചകൾക്കു മുൻപു കേസു കോടതി പരിഗണനക്കെടുത്തപ്പോൾ CBIക്കു ജോലി ഭാരം കൂടുതലാണു എന്നും കേസു ഏറ്റെടുക്കാൻ പ്രയാസമാണു എന്നും കോടതിയെ ബോധിപ്പിച്ചു .
കേരളാ പോലീസുതന്നെ പോരെ എന്ന രീതിയിൽ കോടതിയുടെ ചോദ്യവും വന്നു .. 
പക്ഷെ നടപടിക്രമങ്ങൾ അവസാനിചിട്ടില്ല .. 
അടുത്ത ഘട്ടത്തിലെ ആർഗ്ഗ്യുമെന്റിനായി ഞങ്ങൾ ഒരുക്കത്തിലാണു .
ഈ കേസു വിഷയത്തിൽ പുറത്തു പറയാവുന്ന കാര്യങ്ങളാണു ഞാനിവിടെ പറഞ്ഞതു .. കോടതിക്കു മുന്നിൽ നിൽക്കുന്ന ഒരു കേസിൽ ഇത്രയുമെ പ്രത്യേകിച്ചു ഒരു ജന പ്രധിനിധി കൂടിയായ എനിക്കു പറയാൻ കഴിയൂ .. ബാക്കിയുള്ളതു ഇത്തിരികൂടി കാത്തിരുന്നു കാണാനുള്ളതാണു ... 
ഇപ്പോൾ മനോജു വധം സർക്കാർ CBIക്കു വിട്ടപ്പോൾ ചിലർ പറയുന്നതു ഒരു MLAപോലും ഇല്ലാത്ത RSSകാരന്റെ കേസു CBIക്കു സർക്കാർ വിട്ടപ്പോൾ 20 MLAമാർ ഉള്ള ലീഗുകാർക്കു ഷുകൂർ കേസു ഒന്നും ചെയ്യൻ കഴിഞ്ഞില്ല എന്നാണു .. ഈ ഇരുട്ടിന്റെ അത്മാക്കളോടു പറയാനുള്ളതു ഷുകൂർ കേസിൽ ഇതേ രൂപത്തിൽ തന്നെയാണു സർക്കാർ അന്നു തീരുമാനിച്ചതു , പക്ഷെ അതു നടപ്പിൽ വരാതെ പോയതു CPMനേതാക്കൾ കോടതിയിൽ ഈ തീരുമാനത്തെ ചോദ്യം ചെയ്തപ്പോഴാണു ...അതേ അവസ്ഥ തന്നെയാണു ഈ കേസിനും വരാനുള്ളതു (ഈ വിധിയെ CPMകോടതിയിൽ ചോദ്യം ചെയ്താലും ഇതേ നടപടിക്രമങ്ങൾ തന്നെയാണു മനോജു കേസിനെയും കാത്തിരിക്കുന്നതു ) 

നുണയുടെ പ്രവാചകന്മാർ ഇറങ്ങി പുറപ്പെടുമ്പോൾ ചില ഓർമ്മപ്പെടുത്തലുകൾ ആവശ്യമുണ്ടെന്നു തോന്നിയതുകൊണ്ടു മാത്രമാണു ഇത്രയും ഇവിടെ കുറിച്ചതു ... 

ഇവിടെ മറ്റു ചില കാര്യങ്ങൾ കൂടി പറയേണ്ടതുണ്ടു എന്നു തോന്നുന്നു 
നിയമം നടപ്പിലാകേണ്ടിടത്തു കത്തിയും ,ബോമ്പും,വടിവാളും എടുക്കുന്നവരെ ഒരിക്കലും ഞങ്ങളാരും ന്യായീകരിക്കുന്നില്ല ... 
UAPA അല്ല അതിലും വലിയ നടപടിക്രമങ്ങൾ എടുക്കട്ടെ സർക്കാർ ,
കലാപ രാഷ്ട്രീയം അവസാനിപ്പിക്കാൻ അത്തരം നടപടിക്രമം കൊണ്ടു സാധിക്കുമെങ്കിൽ !!!!

പക്ഷെ ഒരു കാര്യം അഭ്യന്തര മന്ത്രിയും സർക്കാരും ആലോചിക്കേണ്ടതുണ്ടു , ചന്ദ്രശേഖർ വധവും ഷുക്കൂർ വധവും നടന്നപ്പോൾ ഞങ്ങളൊക്കെ പറഞ്ഞ ഒരു കാര്യമുണ്ടു ... ഇത്തരം കൊലപാതകങ്ങൾ അവസാനിപ്പിക്കൻ ഒരു മാർഗ്ഗമാണു ഉള്ളതു , അതു കൊല്ലാനും വെട്ടനും പോകുന്ന ആയുധങ്ങളായ പ്രതികളെയല്ല മറിച്ചു ഇവരെ പറഞ്ഞു വിടുന്ന ആസൂത്രകരായ നേതാക്കളെയണു ജയിലിൽ അടക്കേണ്ടതു എന്നു .. ഒരു പക്ഷെ ഈ വഴിയിൽ ചന്ദ്രശേഖർ വധക്കേസു പോയപ്പോഴുള്ള വിഭ്രാന്തിയാണു സത്യത്തിൽ കണ്ണൂരിൽ ഇടക്കാലത്തു കണ്ട സമാധാനം !!!!
പക്ഷെ നിർഭാഗ്യവശാൽ ഷുകൂർ കേസിൽ ഇത്തരം നീക്കം ഉണ്ടായില്ല , ഉണ്ടായിരുന്നുവെങ്കിൽ ഇപ്പോൾ നടന്ന ഈ കൊലപാതകം പോലും നടക്കുമായിരുന്നില്ല ...

മനോജ്‌ കേസിൽ ആവേശമോ അമിതാവേശമോ കാണിക്കുന്നവർ ആരായിരുന്നാലും അവർ ഒരു കാര്യം അറിഞ്ഞിരിക്കണം !!!
മനോജു വധത്തിനു പിറകിൽ ഒരു പ്രതികാരത്തിന്റെ പ്രേരണയെങ്കിലും പറയാനുണ്ടു (എന്നുവെചു പ്രതികാരത്തിനു തേടേണ്ട വഴി ഇതാണെന്നല്ല പറയുന്നതു) പക്ഷെ ഒരു ഉറുമ്പിനെ പോലും ഉപദ്രവിക്കാത്ത പാവമായിരുന്നു എന്റെ ഷുക്കൂർ ...
ഷുക്കൂർ വധത്തിന്റെ പിറകിൽ ചോരക്കൊതിയന്മാരായ തെമ്മടികളാണു ഉള്ളതു !!!!!

മനോജിന്റെ വധം CBIഏറ്റെടുക്കുകയും ഷുക്കൂർ കേസിൽ അതു സംഭവിക്കാതിരിക്കുകയും ചെയ്താൽ ഉമ്മൻ ചാണ്ടി സർക്കാറിന്റെ മുഖത്തെ ഏറ്റവും വികൃതമായ പാടു അതായിരിക്കുമെന്നു സർകാറിനെ ഞാൻ ഓർമ്മപ്പെടുത്തുന്നു ... 
അതിനു കൊടുക്കേണ്ടുന്ന വില ചെറുതായിരിക്കില്ലെന്നുകൂടെ ഓർക്കുന്നതും നന്നാവും 

------------------------
ഷുകൂർ കേസിൽ നിയമത്തിന്റെ വഴിയിൽ ഞങ്ങൾ ഉണ്ടു ജാഗ്രതയോടെ തന്നെ 
ഇനി ആർഗ്ഗുമെന്റു നടക്കാനിരിക്കുന്നു 
അവിടെ സർക്കാറിന്റെ അഭിപ്രായം പറയണം,
നമ്മുടെ വക്കീലിനെ ഒന്നു കൂടെ ചുമതലപ്പെടുത്തണം ,
CBIവിഷയത്തിൽ കേന്ത്ര അഭ്യന്തര മന്ത്രിയെ കാണുന്നതിനെ കുറിചു ആലോചിക്കുന്നു ..

ഒരു കാര്യത്തിൽ ഞങ്ങൾകു ഉറപ്പുണ്ടു 
ഷുക്ക്‌Uറിനെ സ്നേഹിക്കുന്ന ലക്ഷങ്ങളുടെ പ്രാർത്ഥനയുണ്ടു ഞങ്ങൾക്കു കരുത്തായി ..
ഒപ്പം ആത്തിക്ക ഉമ്മയുണ്ടു 
ഇന്നലെയും ഞാൻ ദാവൂദുമായി സംസാരിചിരുന്നു 
അള്ളാഹുവിനും പിന്നെ മുകളിൽ പറഞ്ഞ കുറച്ചുപേർക്കും അറിഞ്ഞാൽ മതി ഇതിൽ എന്താണു നമ്മുടെ നിലപാടെന്നു ... 
പിന്നെ മറ്റുള്ളവർ !!!!!!!
പശുവിന്റെ അകിട്ടിലെ ചോരമാത്രം കുടിച്ചു ശീലമുള്ളവർ അങ്ങിനെ ചോര കുടിചു നാട്ടുകാരെ ഉറക്കം കെടുത്തി അവരങ്ങിനെ നടക്കട്ടെ


അഭിപ്രായങ്ങളൊന്നുമില്ല