പശുക്കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു; നാല് യുവാക്കള്‍ പോലീസ് കസ്റ്റഡിയില്‍
നാരായണ കുലാല്‍ എന്ന ആളുടെ ഒരു വയസ്സ് പ്രായമുള്ള പശുകുട്ടിയാണ് പീഡനത്തിനിരയായത്.
പറമ്പില്‍ മേയാന്‍ കെട്ടിയ പശുവിനെ കാണാതയതിനെ ത്തുടര്‍ന്ന് അന്വേഷണത്തിനിറങ്ങിയ കുലാല്‍ കുറച്ചകലെയുള്ള കാട്ടില്‍ പശുക്കുട്ടിയെ കെട്ടിയിട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. കണ്ടെത്തിയപ്പോള്‍ പശുക്കുട്ടിയുടെ ജനനേന്ദ്രിയത്തില്‍ നിന്ന് ചോര വാര്‍ന്നൊഴുകുന്നുണ്ടായിരുന്നു.
സംഭവത്തെത്തുടര്‍ന്ന് സ്ഥലത്ത് സമീപ വാസികള്‍ തടിച്ചുകൂടി. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ കോളനിയിലെ നാല് യുവാക്കളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.പശുക്കുട്ടി ലൈംഗിക പീഡനത്തിനിരയായതായി മൃഗാശുപത്രി അധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ