Video Of Day

Breaking News

അനൂപിന്റെ സ്റ്റാറ്റസ്: കമന്റടിക്കുന്നവരുടെ കരണത്തടിക്കുമെന്ന് നടി ഭാവന


കമന്റടിക്കുന്നവര്‍ക്ക് ശക്തമായ മുന്നറിയിപ്പുമായി നടി ഭാവനയും രംഗത്തെത്തി. സിനിമാ നടിമാര്‍ക്കും അച്ഛനും അമ്മയും സഹോദരങ്ങളും കുടുംബവുമൊക്കെയുണ്ട്. അവരും സാധാരണക്കാര്‍ തന്നെയാണ്. സിനിമയില്‍ അഭിനയിക്കുക അവരുടെ ജോലിയുടെ ഭാഗമാണ്. നടിമാരോട് എന്തുമാകാമെന്ന ധാരണ പൊതുവേ ഉണ്ട്. നടിമാരെയൊക്കെ പലപ്പോഴും കമന്റടിക്കാറുണ്ട്.എനിക്ക് അത്തരം അനുഭവങ്ങളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. അഥവാ ഉണ്ടായാല്‍ എന്റെ ഭാഗത്താണ് ന്യായമെങ്കില്‍ കമന്റടിക്കുന്നവന്റെ കരണത്ത് ഞാനടിക്കുമെന്ന് നടി പറഞ്ഞു.

മോഹന്‍ലാലിനോടപ്പമുള്ള മൈത്രി എന്ന തെലുങ്ക് ചിത്രമാണ് ഭാവനയുടേതായി പുറത്തിറങ്ങാനുള്ളത്. ലൈഫ്‌ലൈറ്റ് എന്ന മലയാള ചിത്രത്തിലേക്കും ജയം മനാഡി എന്ന തെലുങ്ക് ചിത്രത്തിലേക്കും ഭാവന കരാറായി കഴിഞ്ഞു. അടുത്ത കാലത്തായി സിനിമാ ലോകത്ത് ചൂടോടെ പരക്കുന്ന വാര്‍ത്തായാണ് ഭാവന അനൂപ് മേനോന്‍ കല്യാണ ഗോസിപ്പുകള്‍. ഈ വാര്‍ത്തകളെ നിഷേധിച്ച് ഇരുവരും രംഗത്തെത്തുകയും ചെയ്തിരുന്നു.

അഭിപ്രായങ്ങളൊന്നുമില്ല