തിരുവോണനാളില്‍ യുവതികള്‍ക്ക് മുന്നില്‍ അശ്ലീലപ്രദര്‍ശനം; യുവാവിനെ നാട്ടുകാര്‍ പൊക്കി
ഇരിങ്ങാലക്കുട: പരിസരവാസികളായ സ്ത്രീകളെ ഫോണില്‍ വിളിച്ച് സംസ്‌കാരശൂന്യമായി സംസാരിക്കുക, അശ്ലീല പ്രദര്‍ശനം നടത്തുക, വീടുകളില്‍ ഒളിഞ്ഞുനോക്കുക തുടങ്ങിയ സമൂഹവിരുദ്ധ പ്രവര്‍ത്തനം നടത്തുന്നയാള്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ പോലീസില്‍ പരാതി നല്‍കി. പൊറത്തിശ്ശേരി സ്വദേശിക്കെതിരെ സുഭാഷ്‌നഗര്‍ പൗരസമിതിയും നാട്ടുകാരും ചേര്‍ന്ന് പോലീസില്‍ പരാതി നല്‍കിയത്.
ഇയാള്‍ക്കെതിരെ രണ്ടുതവണ നാട്ടുകാര്‍ ഒപ്പിട്ട നിവേദനം പോലീസിന് നല്‍കിയെങ്കിലും യാതൊരു നടപടികളും ഉണ്ടായില്ലെന്ന് പരാതിയില്‍ പറയുന്നു. തിരുവോണനാളില്‍ അസഭ്യപ്രദര്‍ശനം നടത്തിയത് നാട്ടുകാര്‍ തടഞ്ഞതിനെതിരെ ഇയാള്‍ പോലീസില്‍ കള്ളപ്പരാതിയും പത്രങ്ങള്‍ക്ക് തെറ്റായ വാര്‍ത്തയും നല്‍കുകയായിരുന്നെന്ന് അവര്‍ ആരോപിച്ചു. ഇയാള്‍ക്കെതിരെ നടപടി സ്വീകരിച്ച് സ്വസ്ഥമായി ജീവിക്കാനുള്ള സാഹചര്യമൊരുക്കിത്തരണമെന്നാവശ്യപ്പെട്ട് 25-ഓളം കുടുംബങ്ങള്‍ ഒപ്പിട്ട പരാതിയാണ് ഇരിങ്ങാലക്കുട സി.ഐയ്ക്ക് നല്‍കിയിരിക്കുന്നത്.

അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ