Video Of Day

Breaking News

അവിഹിതബന്ധവും കാമുകന്റെ ഭീഷണിയും, വീട്ടമ്മയുടെ ലൈവ് ആത്മഹത്യ, കാമുകന്‍ പിടിയില്‍

കഴക്കൂട്ടം: ചെമ്പഴന്തി സ്വദേശിയായ 32 കാരിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കാമുകനായ യുവാവിനെ കഴക്കൂട്ടം പോലീസ് അറസ്റ്റ് ചെയ്തു. പെരുമ്പാവൂര്‍ പന്മന്‍തല മേലെ വീട്ടില്‍ രതീഷ് ഭവനില്‍ രതീഷ്‌കുമാര്‍ (30)ആണ് പിടിയിലായത്. പ്രതിയെ പുലര്‍ച്ചെ തമ്പാനൂര്‍ റെയില്‍വെ സ്‌റ്റേഷനില്‍വച്ച് പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

സ്വകാര്യ മോട്ടോര്‍ വാഹന ഡീലര്‍ കമ്പനിയിലെ ജീവനക്കാരിയായിരുന്ന യുവതിയും രതീഷും മൂന്നുവര്‍ഷംമുന്‍പ് സൗഹൃദത്തിലായി. തുടര്‍ന്ന് ഫോണ്‍ വഴിയും ഫേയ്‌സ്ബുക്കിലൂടെയും ഇവരുടെ ബന്ധം മൂന്നേറുകയും ചെയ്്തു. പിന്നീട് ഇതിന്റെ പേരില്‍ രതീഷ് യുവതിയെ ഭീഷണിപ്പെടുത്തുകയും പണം ആവശ്യപ്പെടുകയും ചെയ്തിരുന്നു. കൂടുതല്‍ പണം നല്‍കിയില്ലെങ്കില്‍ രഹസ്യബന്ധത്തിന്റെ വിവരങ്ങള്‍ ഭര്‍ത്താവിനെ അറിയിക്കും എന്നായിരുന്നു രതീഷിന്റെ ഭീഷണി.

നിരന്തര ഭീഷണിയെതുടര്‍ന്നാണ് യുവതി ചെമ്പഴന്തിയിലെ വീട്ടില്‍ ആത്മഹത്യ ചെയ്തത്. ആത്മഹത്യക്കു തൊട്ടുമുന്‍പ് രതീഷ് ഫോണ്‍ വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നതായും പോലീസ് കണ്ടെത്തി. ഇയാളുടെ ഫോണ്‍, ലാപ്പ്‌ടോപ്പ് എന്നിവ പരിശോധിച്ചതിനെ തുടര്‍ന്നാണ് കൂടുതല്‍ തെളിവുകള്‍ ലഭ്യമായത്. വെബ് കാമറ ഓണ്‍ ചെയ്ത് ആത്മഹത്യാരംഗം ലൈവ് ആയി കാമുകനെ കാണിച്ചുകൊണ്ടായിരുന്നു യുവതിയുടെ ആത്മഹത്യ.ആത്മഹത്യാരംഗം കണ്ട കാമുകനായിരുന്നു യുവതിയുടെ അമ്മയെ വിവരമറിയിച്ചത്.
യുവതി ആത്മഹത്യ ചെയ്തതിനെ തുടര്‍ന്ന് പ്രതി എറണാകുളത്ത് ഒളിവില്‍ പോവുകയായിരുന്നു. അവിടെനിന്നും ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിനായി ശ്രമിച്ചുവെങ്കിലും ലഭിച്ചില്ല. കഴക്കൂട്ടം എസ്.ഐ ശ്രീജിത്ത്, പോലീസുകാരായ പ്രദീപ്, അനൂപ്, ഷാബു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.

അഭിപ്രായങ്ങളൊന്നുമില്ല