റുക്‌സാന കുളിച്ച് ടര്‍ക്കിയുടുത്ത് രവീന്ദ്രനെ സമീപിക്കുന്നതാണ് സിഡിയുടെ തുടക്കം
എഡിറ്റ് ചെയ്യാത്ത ദൃശ്യങ്ങളാണ് സിഡിയിലുള്ളത്. റുക്‌സാനയ്ക്കും സൂര്യയ്ക്കും എഡിറ്റിംഗില്‍ വലിയ പരിചയം കാണില്ല. ഇത് താന്‍ പോലീസുകാര്‍ക്കൊപ്പം കണ്ടിട്ടുണ്ട്. രവീന്ദ്രനെ ബ്ലാക്‌മെയില്‍ ചെയ്തത് ഈ സിഡി ഉപയോഗിച്ചാണ്. മൂന്നു കോടി രൂപയാണ് രവീന്ദ്രനോട് ആവശ്യപ്പെട്ടത്. ഇതിന്റെ പേരിലാണ് ഭീഷണിപ്പെടുത്തിയത്. കൂടുതല്‍ സിഡികളുണ്ട്. ബിന്ധ്യയുടെ വീട്ടില്‍ നടത്തിയ റെയിഡിലാണ് ഈ സിഡികള്‍ കണ്ടെത്തിയതെന്നും അദ്ദേഹം ചാനല്‍ അഭിമുഖത്തില്‍ വെളിപ്പെടുത്തുന്നു.
മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് പുരുഷ ശബ്ദത്തില്‍ സൂര്യ പരാതിക്കാരനായ സജിയെ ഭീഷണിപ്പെടുത്തുന്നതിന്റെ ശബ്ദരേഖയും കൈരളി പീപ്പിള്‍ പുറത്തുവിട്ടു. മൂന്നു കോടി രൂപയാണ് റോബര്‍ട്ട് എന്ന പേരില്‍ ശബ്ദം മാറ്റി വിളിക്കുന്ന സൂര്യ ആവശ്യപ്പെടുന്നത്. പത്തു ലക്ഷം നല്‍കാമെന്നും ബാക്കി പണം ഘട്ടം ഘട്ടമായി തരാമെന്ന് കാലുപിടിച്ച് സജി പറഞ്ഞെങ്കിലും സമ്മതിച്ചില്ലെന്ന് വ്യക്തമാക്കുന്നതാണ് സംഭാഷണം.
സജിയുടെ ഭാര്യയ്ക്കും താമസിക്കുന്ന ഫല്‍റ്റിലുള്ള പത്തു പേര്‍ക്കും പ്രായപൂര്‍ത്തിയായ മകള്‍ പഠിക്കുന്ന സ്‌കൂളിലും സിഡികള്‍ വിതരണം ചെയ്യുമെന്നും റോബര്‍ട്ട് (സൂര്യ) ഭീഷണി മുഴക്കുന്നുണ്ട്. എന്നാല്‍ രവീന്ദ്രന്റെ മരണം കൊലപാതകമാണെന്നാണ് റുക്‌സാനയും ബിന്ധ്യയും ആരോപിക്കുന്നത്. തങ്ങളെ ഇരയാക്കാനുള്ള നീക്കമായിരുന്നുവെന്നും ഇവര്‍ പറയുന്നു. എന്നാല്‍ അഭിഭാഷകരുടെ നിര്‍ദേശ പ്രകാരമാകാം ഇപ്പോള്‍ ഇരുവരും ഇത്തരത്തില്‍ പറയുന്നതെന്നാണ് വില്‍സണ്‍ പറയുന്നത്.
പണം നല്‍കിയില്ലെങ്കില്‍ റേപ്പ് കേസില്‍ പെടുത്തും എന്നു ഭീഷണിയെ തുടര്‍ന്ന് താനാണ് സജിയെ പരാതി നല്‍കാന്‍ നിര്‍ബന്ധിച്ചതെന്നും വില്‍സണ്‍ അവകാശപ്പെടുന്നു. റബര്‍ തോട്ടത്തില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് റുക്‌സാന പരാതി നല്‍കിയത്. പേരു മാറ്റിയാണ് പരാതി നല്‍കിയിരുന്നത്. രവീന്ദ്രന്‍ ധനികനല്ലെന്ന് തിരിച്ചറിഞ്ഞതോടെയാണ് സജിയെ മാത്രമായി കുടുക്കാന്‍ യുവതികള്‍ ശ്രമിച്ചതെന്നും വില്‍സണ്‍ പറയുന്നു.
അതിനിടെ പോലീസ് ക്രൂരമായി പീഡിപ്പിച്ചുവെന്ന് കേസിലെ പ്രതികളായ റുക്‌സാനയും സൂര്യയും മനുഷ്യാവകാശ കമ്മിഷനു പരാതി നല്‍കി. രാഷ്ട്രീയനേതാക്കളുമായി ബന്ധമുണ്ടെന്ന് പറയാന്‍ പോലീസ് നിര്‍ബന്ധിച്ചതായും ഇവര്‍ പരാതിയില്‍ ആരോപിക്കുന്നു. പി.ജെ.കുര്യന്‍, കെ.വി.തോമസ്, കെ.സി.വേണുഗോപാല്‍, ബിനീഷ് കോടിയേരി എന്നിവരുടെ പേരുപറയാന്‍ നിര്‍ബന്ധിച്ചു. ഇവരുടെ ചിത്രങ്ങള്‍ ഡി.സി.പി നിഷാന്തിനിയുടെ ലാപ്‌ടോപ്പില്‍ കാണിച്ചായിരുന്നു ഭീഷണി. തല ചുമരിലിടിക്കുകയും അടിവയറ്റില്‍ തൊഴിക്കുകയും ചെയ്തുവെന്നും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു.
കടപ്പാട്: രാഷ്ട്രദീപിക

അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ