Video Of Day

Breaking News

ഫേസ്ബുക്ക് തെറിവിളികളെ നേരിടാന്‍ സമയമില്ല, മറഡോണയുടെ ചുംബനം ആസ്വദിച്ചു: രഞ്ജിനി

ഫേസ്ബുക്ക് വിമര്‍ശകരുടെ പ്രധാന ഇരയുമാണ് രഞ്ജിനി ഹരിദാസ്. അത് രഞ്ജിനിയ്ക്കുമറിയാം. താന്‍ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങാന്‍ വിധിക്കപ്പെട്ടവളാണെന്ന് അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തില്‍ രഞ്ജിനി പറഞ്ഞു. പ്രൈഡ് എന്ന സംഘടനയുടെ റാലി ഫ്ലാഗ് ഓഫ് ചെയ്തതിനാണ് ഒടുവില്‍ രഞ്ജിനിയ്ക്ക് രൂക്ഷ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടതായി വന്നത്. കൊച്ചിയില്‍ നടന്ന ആദ്യക്വീര്‍ പ്രൈഡ് മര്‍ച്ചില്‍ സ്വവര്‍ഗാനുരാഗികളുടെ റാലിയ്ക്കും സംഘമത്തിനും പിന്തുണയുമായി എത്തിയ രഞ്ജനി ഹരിദാസിനെ അശ്ലീല ചിത്രങ്ങളും പോസ്റ്റുകളുമിട്ട് ഫേസ്ബുക്കിലൂടെ പലരും വലിച്ചു കീറി.ആളുകളെ എനിക്കറിയാം ഞാനെന്ത് ചെയ്യുമ്പോഴും അതിനോട് ആളുകളെങ്ങനെ പ്രതികരിക്കുമെന്ന് എനിക്ക് നന്നായി അറിയാം എന്ന് രഞ്ജിനി പറയുന്നു.

കേരളം വിട്ടത് വിമര്‍ശനങ്ങളെ എങ്ങനെ നേരിടണം എന്നറിയാത്തതുകൊണ്ടാണ് ചെറുപ്പത്തില്‍ കേരളം വിട്ടത്. പക്ഷെ ഇപ്പോള്‍ എനിക്ക് എന്റെ ശരികളില്‍ വിശ്വാസമുണ്ട്. വിമര്‍ശനങ്ങളെ എങ്ങിനെ നേരിടണം എന്നും അറിയാം.നിലപാടുകളിലുറച്ച് എന്റെ നിലപാടുകളില്‍ ഉറച്ചു നില്‍ക്കാന്‍ എനിക്കെപ്പോഴും കഴിയുന്നുണ്ട്. എന്റെ അഭിപ്രായങ്ങളും നിലപാടുകളും മറ്റുള്ളവരെ എങ്ങിനെ ബാധിക്കുന്നു എന്നെനിക്കറിയില്ല.എന്താണ് ഞാന്‍ ചെയ്ത തെറ്റ് ഞാന്‍ മറഡോണയ്‌ക്കൊപ്പം ഡാന്‍സ് ചെയ്തു, അവരെന്നെ ചുംമ്പിച്ചു, ഞാനത് ആസ്വദിച്ചു.

സ്വവര്‍ഗാനുരാഗികളെ ഞാന്‍ പിന്തുണച്ചു. ഇതൊക്കെ എങ്ങിനെയാണ് മറ്റുള്ളവരെ ബാധിക്കുന്നത്. ഫേസ്ബുക്ക് കമന്റുകളോട് ഫേസ്ബുക്കില്‍ വരുന്ന കമന്റുകളോട് പ്രതികരിക്കാന്‍ എനിക്ക് സമയമില്ല. ഞാനെന്റെ നിലപാടില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും രഞ്ജിനി വ്യക്തമാക്കി.എന്റെ വിവാഹത്തെ കുറിച്ച് അടുത്തിടെ ഒരു തമാശ കൂടെ കേട്ടു. 2015ല്‍ ഞാനന്റെ വരനെ കണ്ടെത്തുമെന്ന്. അതെന്തോ അങ്ങനെ നടക്കട്ടെ എന്നുമാത്രം- രഞ്ജിനി ഹരിദാസ് പറഞ്ഞു.

അഭിപ്രായങ്ങളൊന്നുമില്ല