Video Of Day

Breaking News

എനിക്കൊരു സ്വപ്നം ഉണ്ട്.. ഈ സ്വപ്നം എന്റേത് കൂടിയാണ്.. കണ്ണുനീര്‍ വീഴ്ത്തുന്ന പരസ്യം

ചില പരസ്യങ്ങള്‍ നമ്മുടെ കണ്ണു നനയിക്കാറുണ്ട്.. ഹൃദങ്ങളെ കീഴടക്കാറുണ്ട്.. അത്തരത്തില്‍ ഹൃദയസ്പര്‍ശിയായ ഒരു പരസ്യമാണ് കൊച്ചിന്‍ കാന്‍സര്‍ സൊസൈറ്റിക്ക് വേണ്ടി പുറത്തിറക്കിയിരിക്കുന്നത്. 'എനിക്കുമൊരു സ്വപ്നമുണ്ട്' എന്ന ടൈറ്റിലിലാണ് പരസ്യം. കാന്‍സര്‍ രോഗം ബാധിച്ച കുട്ടിയുടെ കുരുന്നു സ്വപ്നങ്ങള്‍ യഥാര്‍ത്ഥ്യമാക്കാന്‍ സമൂഹത്തിനും ബാധ്യതയുണ്ടെന്ന് ഓര്‍മ്മപ്പെടുത്തുന്ന പരസ്യം അതിമനോഹരമായാണ് ചിത്രീകരിച്ചിരിക്കുന്നത്. സ്കൂളില്‍ പോകാനും.. കൂട്ടുകാര്‍ക്കൊപ്പം കളിക്കാനും അവധിക്ക് അപ്പൂപ്പനെയും അമ്മൂമ്മയെയും കാണാന്‍ പോകാനും നൃത്തം ചെയ്യാനും മറ്റ് കുരുന്നുകളെ പോലെ തന്നെ പോലെ ആഗ്രഹിക്കുന്ന കാന്‍സര്‍ ബാധിച്ച ഒരു കുഞ്ഞിന്റെ ആത്മഗതമാണ് പരസ്യത്തിന്റെ തുടക്കത്തില്‍.

തനിച്ചു നടക്കാന്‍ കൊതിക്കുന്ന കുരുന്നിന്റെ സ്വപ്നം യാഥാര്‍ഥ്യമാക്കാന്‍ മാലാഖയെ പോലെ മറ്റൊരു കുരുന്നു കടന്നു വരുന്നു. 'ഈ സ്വപ്നം എന്റേത് കൂടിയാണ്' എന്ന് ആത്മവിശ്വാസത്തോടെ പറയുന്നു. തുടര്‍ന്ന് സമൂഹത്തിലെ പ്രമുഖര്‍ ഈ കുരുന്നിന്റെ സ്വപ്നം തങ്ങളുടേത് കൂടിയാണെന്ന് ആവര്‍ത്തിച്ച്‌ പറയുന്നു. ബാബു പോള്‍, ലെന, എം കെ സാനു, ഐ എം വിജയന്‍, മാര്‍ ക്രിസോസ്റം തുടങ്ങി സമൂഹത്തിലെ നാനാതുറയിലുള്ളവര്‍ ഈ കാന്‍സര്‍ ബോധവല്‍ക്കരണ പരിപാടിയുടെ സന്ദേശം ഏറ്റെടുക്കുന്നു. സമൂഹത്തിന്റെ വിവിധ മേഖലയിലുള്ളവര്‍ ഈ കൊച്ചിന്‍ കാന്‍സര്‍ സൊസൈറ്റിയുടെ ഈ പരസ്യത്തിന്റെ ഭാഗമാകുന്നു.

1:1.3 എന്റര്‍ടെയ്ന്‍മെന്‍സാണ് സുന്ദരമായ ഈ പരസ്യം ഒരുക്കിയിരിക്കുന്നത്. സിനിമാ സംവിധായകനും നടനും കൂടിയായ സിദ്ധാര്‍ത്ഥ് ശിവയാണ് ഈ പരസ്യചിത്രം തയ്യാറാക്കിയത്. ബേബി ഗൌരി, ബേബി ദിവ്യ എന്നിവര്‍ അഭിനയിച്ചു. സാധാരണക്കാരായ ആളുകള്‍ക്ക് ചെലവേറിയ അര്‍ബുദ ചികിത്സക്ക് സഹായമെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് കൊച്ചിന്‍ കാന്‍സര്‍ സൊസൈറ്റി പ്രവര്‍ത്തിക്കുന്നത്. ഡോ. വി പി ഗംഗാധരനാണ് സംഘടനയുടെ പാട്രണ്‍. കുറഞ്ഞ യഥാസമയം രോഗചികിത്സ തുടങ്ങാന്‍ സഹായിക്കുക, കുടുംബത്തിന് കൌണ്‍സലിംഗ് നല്‍കുക, മരുന്നു വാങ്ങാന്‍ സഹായിക്കുക പുനരധിവസിപ്പിക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങളും സൊസൈറ്റി ഏറ്റെടുത്ത് ചെയ്യുന്നു. ഇങ്ങനെ സുമനസുകളെ എളുപ്പത്തില്‍ സ്പര്‍ശിക്കും വിധമാണ് സിദ്ധാര്‍ത്ഥ് ശിവയും സംഘവും പരസ്യം ഒരുക്കിയിരിക്കുന്നത്.
കടപ്പാട്: മറുനാടന്‍

അഭിപ്രായങ്ങളൊന്നുമില്ല