പൂര്‍വ ലൈംഗികതയാകാം; ഭാവിവധുവിന് കന്യകാത്വം നിര്‍ബന്ധമെന്ന് യുവാക്കള്‍
ന്യൂഡല്‍ഹി: എത്ര പുരോഗമനം നടിച്ചാലും ഇന്ത്യന്‍ യുവാക്കള്‍ കന്യകാത്വത്തിന് മൂല്യം കല്‍പ്പിക്കുന്നതായി സര്‍വെ റിപ്പോര്‍ട്ട്. എച്ച്‌ടി മാഴ്‌സ് യൂത്ത് സര്‍വെ പ്രകാരം ഇന്ത്യയിലെ 63 ശതമാനം യുവാക്കളും വിവാഹം കഴിക്കുന്ന പെണ്‍കുട്ടി കന്യകയായിരിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ്. എന്നാല്‍ 61 ശതമാനം യുവാക്കള്‍ വിവാഹപൂര്‍വ ലൈംഗികതയ്‌ക്ക് അനുകൂലവുമാണ്. ചുരുക്കത്തില്‍ വിവാഹപൂര്‍വ ലൈംഗികതയോട് എതിര്‍പ്പില്ല. എന്നാല്‍ താന്‍ വിവാഹം കഴിക്കുന്ന പെണ്‍കുട്ടിക്ക് കന്യകാത്വം നിര്‍ബന്ധവുമാണ്. രൈവരുദ്ധ്യമാര്‍ന്ന നിലപാടാണ് ഇന്ത്യന്‍ യുവാക്കള്‍ സര്‍വെയില്‍ പ്രകടിപ്പിച്ചത്.
പ്രണയം, വിവാഹം, ലൈംഗികത തുടങ്ങിയ വിഷയങ്ങളില്‍ ഇന്ത്യന്‍ യുവത്വത്തിന്റെ ചിന്താഗതികളില്‍ ഒരുമാറ്റവുമില്ലെന്ന് സര്‍വെയ്‌ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച ഡോ. സഞ്‌ജയ് ചഗ് പറഞ്ഞു. വിവാഹ ശേഷം ജീവിത പങ്കാളി മറ്റ് ബന്ധങ്ങളിലേക്ക് പോകുന്നത് ക്ഷമിക്കാന്‍ തയ്യാറാണെന്ന് 6 ശതമാനം പേര്‍ അഭിപ്രായപ്പെടുമ്പോള്‍ അങ്ങനെ ചെയ്യുന്നവര്‍ ഭാര്യയ്‌ക്കും തുല്യ സ്വാതന്ത്ര്യം അനുവദിക്കണമെന്ന് 36 ശതമാനം പേര്‍ അഭിപ്രായപ്പെട്ടു.
സര്‍വെയില്‍ പങ്കെടുത്ത സ്‌ത്രീകളില്‍ നിന്ന് മാത്രം ശേഖരിച്ച അഭിപ്രായമാണിത്. ഇതേ ചോദ്യം സര്‍വെയില്‍ പങ്കെടുത്ത പുരുഷന്‍മാരോട് ചോദിച്ചപ്പോള്‍ മറ്റ് ബന്ധങ്ങള്‍ ക്ഷമിക്കാവുന്ന കുറ്റമാണെന്ന് 16 ശതമാനം പറഞ്ഞു. സ്‌ത്രീകള്‍ക്കും ഈ സ്വാതന്ത്ര്യം അനുവദിക്കണമെന്ന് 13 ശതമാനം പുരുഷന്‍മാര്‍ക്ക് അഭിപ്രായമുണ്ട്. എന്നാല്‍ വിവാഹേതര ബന്ധങ്ങളിലേക്ക് ഭാര്യ പോകുന്നതില്‍ എതിര്‍പ്പില്ലെന്ന് 13 ശതമാനം പുരുഷന്‍മാര്‍ മാത്രമാണ് അഭിപ്രായപ്പെട്ടത്.
അടുത്തിടെ കേരളത്തില്‍ ഏറെ ചര്‍ച്ചയായ സെക്‌സ് ടോയ്‌സിന്റെ വില്‍പ്പന സംബന്ധിച്ചായിരുന്നു അടുത്ത ചോദ്യം. ഇന്ത്യയില്‍ സെക്‌സ് ടോയ്‌സിന്റെ വില്‍പ്പന അനുവദിക്കണോ എന്ന ചോദ്യത്തിന് 23 ശതമാനം അനുകൂലമായി അഭിപ്രായം രേഖപ്പെടുത്തി. സ്വവര്‍ഗ ലൈംഗികതയോടുള്ള മനോഭാവം മാറിയതായി സര്‍വെ വ്യക്‌തമാക്കുന്നു. സ്വവര്‍ഗ ലൈംഗികത തെറ്റല്ലെന്ന് 43 ശതമാനം പേര്‍ അഭിപ്രായപ്പെട്ടു. അശ്ലീല വീഡിയോ കാണുന്നത് തെറ്റല്ലെന്ന് 24 ശതമാനം പേര്‍ അഭിപ്രായപ്പെട്ടു.

അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ