റുക്‌സാനയുമായുള്ള അവിഹിതബന്ധ തര്‍ക്കം പരിഹരിക്കാന്‍ എംപിയും ഉണ്ടായിരുന്നു ?
കൊല്ലം: ആത്മഹത്യചെയ്ത വെഞ്ഞാറമൂട് സ്വദേശി രവീന്ദ്രനുമായി ചവറ പരിമണത്തെ ഹോട്ടലില്‍ വച്ച് സാമ്പത്തിക ഇടപാടുകള്‍ചര്‍ച്ച ചെയ്തപ്പോള്‍ ഒരു എം.പിയുടെ സാന്നിദ്ധ്യം ഉണ്ടായിരുന്നതായി കൊച്ചി ബ്ലാക് മെയിലിങ് കേസിലെ പ്രതി ബിന്ധ്യാ തോമസ് വാര്‍ത്താലേഖകരോട് വെളിപ്പെടുത്തി.
ഈ കേസിന്റെ തെളിവെടുപ്പിനായി റുക്‌സാനയെയും ബിന്ധ്യാതോമസിനെയും പരിമണത്തെ ഹോട്ടലില്‍ എത്തിച്ചപ്പോഴാണ് ബിന്ധ്യ ഈ വെളിപ്പെടുത്തല്‍ നടത്തിയത്. രവീന്ദ്രനുമായുള്ള പണമിടപാടില്‍ താന്‍ സാക്ഷി മാത്രമാണെന്നും ബ്ലാക് മെയ് ലിങ്ങ് ഉണ്ടായിട്ടില്ലെന്നും ബിന്ധ്യാതോമസ് പറഞ്ഞു. അതേസമയം ഹോട്ടലിലല്‍ നടന്ന ചര്‍ച്ചയില്‍ സന്നിഹിതനായിരുന്ന എം.പിയുടെ പേര് പ്രതി വെളിപ്പെടുത്തിയില്ല. റുക്‌സാനയും ബിന്ധ്യാതോമസും ചേര്‍ന്ന് നടത്തിയ ബ്ലാക് മെയിലിങ് മൂലമാണ് രവീന്ദ്രന്‍ ആത്മഹത്യ ചെയ്തതെന്ന പരാതിയെ കുറിച്ച് അന്വേഷിക്കാനാണ് വെഞ്ഞാറമൂട് പൊലീസ് ഇരുവരേയും കസ്റ്റഡിയില്‍ വാങ്ങിയത്.
ഇവിടെ കിളിയല്ലൂരിലെ ഒരു യുവകശു അണ്ടി വ്യവസായിയെ ബ്‌ളാക് മെയില്‍ ചെയ്ത് പണം തട്ടിയെടുത്ത കേസിലും പ്രതികളാണ് റുക്‌സാനയെയും ബിന്ധ്യാതോമസും. ആ കേസില്‍ ചില പൊലീസ് ഉദ്യോഗസ്ഥരും സംശയത്തിന്റെ നിഴലിലാണ്. എന്നാല്‍ യുവ വ്യവസായിയെ ബ്ലാക് മെയില്‍ ചെയ്ത സംഭവം പൊലീസ് കെട്ടിച്ചമച്ചതാണെന്നായിരുന്നു ബിന്ധ്യാതോമസിന്റെ പ്രതികരണം.
വെഞ്ഞാറമൂട് സി. ഐ വിജയന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്നലെ വൈകിട്ട് 6 മണിയോടെ ഇവരെ ഹോട്ടലില്‍ തെളിവെടുപ്പിനായി എത്തിച്ചത്. പ്രതികള്‍ ഇരുവരും വാഹനത്തില്‍ ഉണ്ടായിരുന്നെങ്കിലും ബിന്ധ്യാതോമസിനെ മാത്രമാണ് പൊലീസ് ഹോട്ടലിലേയ്ക്ക് കൊണ്ടു പോയത്. ജീപ്പിലിരുന്ന റുക്‌സാന മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചില്ല. അഞ്ച് മിനിട്ടിനുള്ളില്‍ തെളിവെടുപ്പ് പൂര്‍ത്തിയീക്കി പൊലീസ് ഇരുവരേയും തിരിച്ച് കൊണ്ടു പോയി.

അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ