നൂറോളം മൃതദേഹങ്ങളുമായി ലൈംഗികബന്ധം പുലര്‍ത്തി മോര്‍ച്ചറി സൂക്ഷിപ്പുകാരന്‍
ന്യൂയോര്‍ക്ക്: നൂറോളം സ്ത്രീകളുടെ മൃതദേഹങ്ങളുമായി ലൈംഗികബന്ധം പുലര്‍ത്തിയതായി മോര്‍ച്ചറി സൂക്ഷിപ്പുകാരന്റെ കുറ്റസമ്മതം. ഹാമില്‍ട്ടണില്‍ നിന്നുളള മോര്‍ച്ചറി സൂക്ഷിപ്പുകാരന്‍ കെന്നത്ത് ഡഗ്ലസാണ് 1976 മുതല്‍ 1992 വരെ 100 ഓളം സ്ത്രീമൃതദേഹങ്ങള്‍ ലൈംഗിക സംത്യപ്തിയ്ക്കു വേണ്ടി ഉപയോഗിച്ചതിനെ തുടര്‍ന്ന് അറസ്റ്റിലായത്. അതിരു കടന്ന മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഉപയോഗം മൂലമാണ് ഇത്തരമൊരു നീചകൃത്യം ചെയ്യാന്‍ തന്നെ പ്രേരിപ്പിച്ചതെന്ന് ചോദ്യം ചെയ്യലില്‍ ഇയാള്‍ സമ്മതിച്ചു. ആറുമാസം ഗര്‍ഭിണിയായ യുവതിയുടെ മൃതദേഹത്തെയും ഇയാള്‍ ദുരുപയോഗം ചെയ്തതായി തെളിഞ്ഞിരുന്നു. കൊലചെയ്യപ്പെട്ട കാരന്‍ റെയ്ഞ്ച് എന്ന 19 കാരിയുടെ മൃതശരീരത്തില്‍ നിന്ന് ഇയാളുടെ ബീജം കണ്ടെത്തിയതോടെയാണ് പോലീസ് ഉയാളെ അറസ്റ്റ് ചെയ്തത്. ബലാല്‍സംഗം, കൊലപാതക കുറ്റങ്ങള്‍ക്ക് അറസ്റ്റിലായ ഡേവിഡ് സ്റ്റെഫന്‍ എന്നയാളില്‍ നിന്നാണ് പോലിസിന് ഡഗ്ലസിനെ കുറിച്ചുളള വിവരങ്ങള്‍ ലഭിച്ചത്.
കടപ്പാട്: ഇന്ത്യാവിഷന്‍
കടപ്പാട്: ഇന്ത്യാവിഷന്‍

അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ