ജഗതിയുടെ ഉറ്റസുഹൃത്തുക്കള്‍ തിരിഞ്ഞുനോക്കിയില്ല, സ്നേഹിച്ചത് മമ്മൂട്ടി: നടി പാര്‍വ്വതി
ജഗതി ശ്രീകുമാര്‍ എന്ന ഹാസ്യ സാമ്രാട്ട് മലയാള സിനിമയില്‍ നിന്ന് മാറി നിന്നിട്ട് രണ്ടു വര്‍ഷം കഴിയുന്നു. വലിയൊരു അപകടത്തില്‍ നിന്ന് രക്ഷപെട്ട് ചികിത്സയില്‍ കഴിയുന്ന ജഗതിക്ക് പിന്തുണയുമായി വെളളിത്തിര പങ്കിട്ട സുഹൃത്തുക്കള്‍ ഇപ്പോഴുമുണ്ടോ?
ജീവിതത്തില്‍ കടുത്ത ഒരു പ്രതിസന്ധി വന്നപ്പോള്‍ ജഗതിക്ക് പിന്തുണയുമായി ഉറച്ചു നിന്നത് മമ്മൂട്ടിയും ദിലീപും മാത്രമാണെന്ന് മകള്‍ പാര്‍വതി. അപകടം അച്‌ഛന്റെ യഥാര്‍ഥ സുഹൃത്തുക്കള്‍ ആരെന്ന് കാട്ടിത്തന്നുവെന്നും പാര്‍വതി ഒരു അഭിമുഖത്തില്‍ പറഞ്ഞു.
മമ്മൂട്ടിയും ജഗതിയും ഒരിക്കലും ചേരില്ലെന്നായിരുന്നു പൊതുവെയുളള സംസാരം. എന്നാല്‍ ജഗതിയുടെ കാര്യത്തില്‍ സൂപ്പര്‍ താരം കാണിക്കുന്ന ആകാംക്ഷ പാര്‍വതിയെ പോലും അത്ഭുതപ്പെടുത്തിയെന്നു വേണം പറയാന്‍. ജഗതിയുടെ ആരോഗ്യസ്‌ഥിതിയെ കുറിച്ചും ചികിത്സയെ കുറിച്ചും സ്‌ഥിരമായി അന്വേഷിക്കാറുണ്ട്. ജഗതി തിരിച്ചുവരണമെന്ന് ആത്മാര്‍ഥമായി ആഗ്രഹിക്കുന്ന ആളാണ് അദ്ദേഹമെന്നും പാര്‍വതി പറയുന്നു.
ദിലീപിന്റെ സമീപനവും മറിച്ചല്ല. ആരോഗ്യസ്‌ഥിതിയെ കുറിച്ച് വിളിച്ച് അന്വേഷിക്കുകയും വിവിധ ചികിത്സാ രീതികളെ കുറിച്ച് പറയുകയും ചെയ്യും. 'അമ്മ'യില്‍ നിന്നുളള സഹായധനം നിരസിക്കരുതെന്ന് നിര്‍ബന്ധിച്ചതും ദിലീപായിരുന്നുവെന്ന് ജഗതിയുടെ മകള്‍ പറഞ്ഞു.
കടപ്പാട്: മംഗളം

അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ