Video Of Day

Breaking News

കാമുകന്‍ തിരിഞ്ഞുനോക്കിയില്ല; 20കാരി നഗ്നചിത്രങ്ങള്‍ ഫേസ്ബുക്കിലിട്ടു

ലഖ്‌നൊ: കാമുകന്‍ നിരന്തരമായി അവഗണിക്കുന്നതില്‍ പ്രതിഷേധിച്ച് 20കാരി ഫേക്ക് പ്രൊഫൈലുണ്ടാക്കി നഗ്നചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു. കാമുകന്റെ ഫോട്ടോ മോര്‍ഫ് ചെയ്ത് നഗ്നചിത്രങ്ങളുണ്ടാക്കിയ ശേഷമാണ് യുവതി ഫേസ്ബുക്കിലിട്ടത്. ഉത്തര്‍ പ്രദേശിലെ ലഖ്‌നൊവിലാണ് സംഭവം. യുവ വ്യവസായിയായ ദേവേശ് ശര്‍മയാണ് പരാതിയുമായി പോലീസിനെ സമീപിച്ചത്. യുവതിയുടെ 23 കാരിയായ സഹോദരിക്ക് തന്റെ സ്ഥാപനത്തില്‍ ടെലഫോണ്‍ ഓപ്പറേറ്ററായി ജോലി കൊടുക്കാമെന്ന് ദേവേശ് ശര്‍മ സമ്മതിച്ചിരുന്നത്രെ. നഗരങ്ങള്‍ ചുറ്റിക്കാണാനും പാര്‍ട്ടികളില്‍ പങ്കെടുക്കാനും യുവതിക്ക് വളരെ ഇഷ്ടമായിരുന്നു എന്ന് ശര്‍മ പോലീസിനോട് പറഞ്ഞു. കിഴക്കന്‍ യു പി സ്വദേശിയായ താന്‍ വളരെ ചെറുപ്പത്തില്‍ തന്നെ ലഖ്‌നൊവിലെത്തി എന്നാണ് യുവതി ശര്‍മയോട് പറഞ്ഞിരുന്നത്.

ഫ്രണ്ട്ഷിപ്പ് ഡേ ആയ ആഗസ്ത് പതിനാറിന് ഒരു പാര്‍ട്ടിക്ക് പോകുന്നതിന് മുമ്പായി 4500 രൂപയുടെ ഹാന്‍ഡ് ബാഗും 9000 രൂപയുടെ സ്‌കര്‍ട്ടും വാങ്ങിക്കൊടുക്കാന്‍ യുവതി ശര്‍മയോട് ആവശ്യപ്പെട്ടത്രെ. എന്നാല്‍ ശര്‍മ ഇത് നിരസിച്ചു. കാമുകിയുടെ ആവശ്യങ്ങള്‍ കൂടി വന്നതോടെ ശര്‍മയ്ക്ക് ബന്ധത്തില്‍ താല്‍പര്യം നഷ്ടപ്പെട്ടുതുടങ്ങി. യുവതിയുടെ കോളുകള്‍ അറ്റന്‍ഡ് ചെയ്യാതാകുകയും മെസേജുകള്‍ക്ക് മറുപടി അയക്കാതാകുകയും ചെയ്തു. 2 ലക്ഷം രൂപ വേണം എന്ന് പറഞ്ഞ് യുവതി ശര്‍മയ്ക്ക് ഒരു ബാങ്ക് അക്കൗണ്ട് നമ്പറും നല്‍കിയിരുന്നത്രെ. എന്നാല്‍ ശര്‍മ ഇതും കാര്യമായി എടുത്തില്ല. ശര്‍മ തന്നെ ഒഴിവാക്കുന്നു എന്ന് തോന്നിത്തുടങ്ങിയതോടെയാണ് യുവതി പ്രതികാരത്തിനായി ഇങ്ങനെ ഒരു വഴി തിരഞ്ഞെടുത്തത്. മനേക്‌നഗര്‍ സ്വദേശിയാണ് യുവതി എന്ന് പോലീസ് പറഞ്ഞു. സംഭവം പോലീസ് കേസായതോടെ യുവതി ഫേസ്ബുക്ക് പ്രൊഫൈല്‍ ഡിലീറ്റ് ചെയ്യുകയും ശര്‍മയോട് മാപ്പ് പറയുകയും ചെയ്തു എന്ന് പോലീസ് ഇന്‍സ്‌പെക്ടര്‍ എസ് സി മാളവ്യ പറഞ്ഞു.
കടപ്പാട്: വണ്‍ ഇന്ത്യ

അഭിപ്രായങ്ങളൊന്നുമില്ല