Video Of Day

Breaking News

പ്രവാസികള്‍ സൂക്ഷിക്കുക, ഗള്‍ഫില്‍ 2000-ത്തിലേറെ വിദേശികള്‍ക്ക് എയ്ഡ്‌സ്,

കുവൈത്ത്: രാജ്യത്തെ വിദേശികളുടെ ആരോഗ്യപരിശോധന കര്‍ശനമാക്കുന്നതിന് ആരോഗ്യമന്ത്രാലയം തീരുമാനിച്ചു. ഇതുസംബന്ധിച്ച നിര്‍ദേശം ബന്ധപ്പെട്ടവര്‍ക്ക് നല്‍കിയതായി മന്ത്രാലയം അണ്ടര്‍സെക്രട്ടറി ഡോ. ഖാലിദ് അല്‍-സഹ്ലാവി വാര്‍ത്താലേഖകരെ അറിയിച്ചു.
രാജ്യത്ത് അടുത്തിടെ നടന്ന ആരോഗ്യ പരിശോധനയില്‍ എയ്ഡ്‌സ്, ക്ഷയരോഗ ബാധിതരായ 2,000-ത്തിലേറെ പേരെ കണ്ടെത്തി.

വിദേശികളായ തൊഴിലാളികളിലാണ് രോഗബാധ കണ്ടെത്തിയത്. വിദേശികള്‍ കുവൈത്തിലേക്ക് വരുന്നതിനുമുമ്പ് സ്വന്തം രാജ്യത്ത് ആരോഗ്യപരിശോധന നടത്തേണ്ടതാണ്. എന്നാല്‍ അതിന്റെ അഭാവമാണ് ഇത്രയധികം പേര്‍ രോഗബാധയുണ്ടായിരുന്നിട്ടും കുവൈത്തിലെത്തിയത്. കൂടാതെ 1,33,430 ഈജിപ്തുകാരെ പരിശോധനയ്ക്ക് വിധേയരാക്കിയപ്പോള്‍ 4.399 പേര്‍ രോഗബാധയുള്ളവരായി കണ്ടെത്തി.

എയ്ഡ്‌സ് രോഗികളുടെ എണ്ണം അപകടകരമായി വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ രോഗബാധ തടയുന്നതിനുള്ള എല്ലാവിധ പ്രതിരോധ നടപടികളും ശക്തമാക്കുന്നതിനാണ് ബന്ധപ്പെട്ട അധികൃതര്‍ക്ക് മന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുള്ളത്. രാജ്യത്തെ എല്ലാ പൊതുമേഖലാ ആസ്പത്രികളിലും കൂടാതെ സ്വകാര്യ മേഖലയിലുള്ള ആസ്പത്രി അധികൃതര്‍ക്കും രോഗബാധ കര്‍ശനമായി തടയുന്നതിനുള്ള പ്രതിരോധനടപടികള്‍ കൈക്കൊള്ളുമെന്ന് ആരോഗ്യമന്ത്രാലയം പകര്‍ച്ചവ്യാധി വിഭാഗം മേധാവി ഡോ. ഗാനിം അല്‍-ഹജിലാല്‍ അറിയിച്ചു.

എയ്ഡ്‌സ് ബാധയുള്ള 250 സ്വദേശികളെ ഉന്നതമായ ചികിത്സയ്ക്ക് വിധേയരാക്കിയിരിക്കുകയാണ്. രോഗബാധയുള്ള വിദേശികളെ കണ്ടെത്തിയതായും അവരെ നാടുകടത്തിയതായും അദ്ദേഹം അറിയിച്ചു. രോഗികള്‍ വിദേശികളാണെങ്കില്‍ ഉടന്‍ സ്വന്തം രാജ്യത്തേയ്ക്ക് നാടുകടത്തുകയാണ് നിയമം. ഭീതി സൃഷ്ടിച്ചിരിക്കുന്ന എബോള വൈറസ് രോഗത്തില്‍നിന്നും കുവൈത്ത് പൂര്‍ണമായും മുക്തമാണെന്നും അദ്ദേഹം അറിയിച്ചു. ശക്തമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.
കടപ്പാട്: മാതൃഭൂമി

അഭിപ്രായങ്ങളൊന്നുമില്ല