Video Of Day

Breaking News

തട്ടത്തിന്‍ മറയത്തിലെ പ്രണയ ഭാഷ മൊയ്തീന്‍-കാഞ്ചനമാലയില്‍ നിന്ന്: വിനീത് ശ്രീനിവാസന്‍

തട്ടത്തിന്‍ മറയത്തിലെ കമിതാക്കള്‍ ഉപയോഗിക്കുന്ന പ്രണയ ഭാഷ മൊയ്തീന്‍ കാഞ്ചന മാലയില്‍നിന്നാണ് തനിക്ക് കിട്ടിയതെന്ന് സംവിധായകനും നടനുമായി ശ്രീനിവാസന്‍. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് വിനീത് ഇക്കാര്യം തുറന്നു പറഞ്ഞത്. ഏതാനും വര്‍ഷം മുമ്പ് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ വായിച്ച മൊയ്തീന്‍ കാഞ്ചനമാല പ്രണയ കഥ തനിക്ക് ഏറെ പ്രചോദനം നല്‍കിയെന്നും അദ്ദേഹം പറഞ്ഞു.
തട്ടത്തിന്‍ മറയത്ത് എന്ന ചിത്രത്തില്‍ വിനോദും അയിഷയും തമ്മില്‍ കൈമാറുന്ന കോഡ് ഭാഷയിലെ പ്രണയലേഖനത്തെക്കുറിച്ചുള്ള ആശയം ലഭിച്ചത് ആ ലേഖനത്തില്‍ നിന്നാണെന്ന് ഞാന്‍ കുറ്റസമ്മതം നടത്തുന്നു. ഇതേ കഥ ആസ്പദമാക്കി ആര്‍.എസ് വിമല്‍ സംവിധാനം ചെയ്യുന്ന എന്ന് നിന്റെ മൊയ്തീന്‍ എന്ന ചിത്രത്തിന് എല്ലാവിധ ആശംസകളും നേരുന്നുവെന്നും ചിത്രം ഇതിഹാസ പ്രണയ കഥയായിത്തീരുമെന്നും വിനീത് പറയുന്നു. മാധ്യമ പ്രവര്‍ത്തകനായ പി.ടി. മുഹമ്മദ് സാദിഖാണ് മതവും ശരീരവുമില്ല, രണ്ട് പ്രണയാത്മാക്കള്‍ എന്ന പേരില്‍ മൊയ്തീന്റേയും കാഞ്ചനമാലയുടേയും പ്രണയ കഥ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ എഴുതിയത്.
ഈ പ്രണയകഥ പുസ്തക രൂപത്തില്‍ മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ചിരുന്നു. ഇരുവഴിഞ്ഞിപ്പുഴയുടെ ഓളങ്ങളില്‍ മൊയ്തീന്‍ എന്ന നായകന്‍ മറഞ്ഞപ്പോഴും തന്റെ പ്രണയത്തിന്റെ ഓര്‍മ്മകളില്‍ ഇന്നും ജീവിക്കുന്ന കാഞ്ചനമാലയുടെ തീവ്രപ്രണയത്തിന്റെ കഥ പറയുന്ന എന്നു നിന്റെ മൊയ്തീന്‍ എന്ന ചിത്രത്തില്‍ പ്രൃഥ്വിരാജും പാര്‍വതിയുമാണ് പ്രധാന വേഷം കൈകാര്യം ചെയ്യുന്നത്.

അഭിപ്രായങ്ങളൊന്നുമില്ല