Video Of Day

Breaking News

ഇവളുടെ സൗന്ദര്യമാ ഇതിനൊക്കെ കുഴപ്പം? ഭര്‍ത്താവ് യുവതിയുടെ മുഖത്ത് ആസിഡൊഴിച്ചു

കോട്ടയം: ഭാര്യയുടെ മുഖത്ത് ആസിഡ് ഒഴിച്ചു പൊള്ളലേല്‍പ്പിച്ച കേസില്‍ യുവാവ് പിടിയില്‍.  കാഞ്ഞിരപ്പള്ളി പട്ടിമറ്റം ആനക്കല്ല് പുതിയപറമ്പില്‍ ഫൈസല്‍ (34) ആണ് പിടിയിലായത്.   ഇയാളെ ഇന്നു രാവിലെ തമിഴ്‌നാട്ടിലെ കമ്പത്തു നിന്ന് കാഞ്ഞിരപ്പള്ളി എസ്‌ഐ ഷിന്റൊ പി കുര്യന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടുകയായിരുന്നു. ഇയാളെ കാഞ്ഞിരപ്പള്ളിയില്‍ എത്തിച്ച് ചോദ്യം ചെയ്തു വരുന്നു. തെളിവെടുപ്പു നടത്തിയ ശേഷമേ അറസ്റ്റ് രേഖപ്പെടുത്തുകയുള്ളു. ഭാര്യയിലുള്ള സംശയമാണ് കൃത്യത്തിനു പ്രേരിപ്പിച്ചതെന്ന് പിടിയിലായ ഫൈസല്‍ പോലീസിനോട് പറഞ്ഞു. തമിഴ്‌നാട്ടിലുള്ള ബന്ധു വീടുകളില്‍ ഒൡവില്‍ താമസിക്കാന്‍ പോയ ഫൈസലിനെ പോലീസ് പിന്‍തുടര്‍ന്ന് പിടികൂടുകയായിരുന്നു. എസ്പി, ഡിവൈഎസ്പി എന്നിവരുടെ നിര്‍ദേശ പ്രകാരമായിരുന്നു പോലീസ് ഓപ്പറേഷന്‍,

മുഖമാസകലം പൊള്ളലേറ്റ കാഞ്ഞിരപ്പള്ളി കുന്നുംഭാഗം കുരിയപ്പാലയില്‍ സൗമ്യ(28) മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കഴിയുന്നു. ഭര്‍ത്താവിന് തന്നെ എന്നും സംശയമായിരുന്നുവെന്ന് സൗമ്യ പോലീസിന് മൊഴി നല്കിയിട്ടുണ്ട്.  സൗമ്യയെ ആദ്യം  കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ പ്രാഥമിക ശുശ്രുഷ നല്കിയ ശേഷം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടു പോവുകയായിരുന്നു. ഇപ്പോള്‍ ഐസിയുവിലാണ് ഇവര്‍.    

ഞായറാഴ്ച വൈകുന്നേരം 6.30നു ദേശീയപാതയില്‍ റാണി ആശുപത്രിയ്ക്ക് സമീപം ഫൈസലിന്റെ കശാപ്പുകടക്ക് കടയ്ക്ക് മുമ്പിലായിരുന്നു സംഭവം. രണ്ടു മതവിഭാഗത്തില്‍പ്പെട്ട ഇവര്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് പ്രണയിച്ചു വിവാഹിതരായവരാണ്. ഇവര്‍ക്കു മൂന്നു കുട്ടികളുണ്ട്. ഫൈസലും സൗമ്യയും തമ്മില്‍ വഴക്ക് പതിവായിരുന്നു. കഴിഞ്ഞ ദിവസം ഇരുവരും തമ്മില്‍ വഴക്ക് ഉണ്ടായതിനെ തുടര്‍ന്ന് സൗമ്യ കുന്നുംഭാഗത്തുള്ള സ്വന്തം വീട്ടിലേക്കു പോയിരുന്നു. ഞായറാഴ്ച  വൈകുന്നേരം ഓട്ടോ പറഞ്ഞു വിട്ടു  സൗമ്യയെ ഫൈസല്‍ കുന്നുംഭാഗത്തുള്ള വീട്ടില്‍ നിന്നു വിളിപ്പിക്കുകയായിരുന്നു. കടയുടെ  മുന്നില്‍ ഓട്ടോയിലെത്തിയ സൗമ്യയുമായി സംസാരിച്ചുകൊണ്ടിരിക്കേ കൈയില്‍ കരുതിയിരുന്ന ആസിഡ് സൗമ്യയുടെ ദേഹത്തേക്കു ഒഴിക്കുകയായിരുന്നുവെന്ന് പറയുന്നു. പൊള്ളലേറ്റ സൗമ്യയെ അതുവഴി വന്ന ഒട്ടോക്കാരാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കടപ്പാട്: രാഷ്ട്രദീപിക

അഭിപ്രായങ്ങളൊന്നുമില്ല