Video Of Day

Breaking News

മലബാറില്‍ ആല്‍ബങ്ങളുടെ മറവില്‍ പെണ്‍‌വാണിഭം തുടരുന്നു

കോഴിക്കോട്: സംഗീത ആല്‍‌ബങ്ങളുടെ മറവില്‍ മലബാര്‍ ഭാഗത്ത് ഇപ്പോഴും പെണ്‍‌വാണിഭം നടക്കുന്നതായി രഹസ്യറിപ്പോര്‍ട്ട്. രണ്ട് വര്‍ഷം മുമ്പ് ഇത് സംബന്ധിച്ച് വാര്‍ത്ത വന്നതോടെ ഇത്തരം കുറ്റകൃത്യങ്ങള്‍ കുറഞ്ഞിരുന്നുവെങ്കിലും ഇപ്പോള്‍ രഹസ്യകേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ചാണ് ഷൂട്ടിങ് നടക്കുന്നത്.

പ്രവാസികളാണ് പ്രധാനമായും ഇത്തരം ആല്‍ബങ്ങള്‍ക്ക് പണം മുടക്കുന്നത്. മുപ്പത്തയ്യായിരം രൂപ മുടക്കിയാല്‍ ആല്‍ബം തയ്യാറാക്കാമെന്നും, ഒപ്പം അതില്‍ അഭിനയിക്കുന്ന പെണ്‍കുട്ടിയെ നിര്‍മ്മാതാവിനു ഉപയോഗിക്കാമെന്ന വാഗ്ദാനത്തിലാണ് മിക്കവരും വീഴുന്നത്.

കേരളത്തിലെ ഏതു ഭാഗത്തു നിന്നും ആല്‍ബത്തില്‍ അഭിനയിക്കുവാന്‍ താല്‍പര്യം ഉള്ള പെണ്‍കുട്ടികളെ സംഘടിപ്പിച്ചു നല്‍കാമെന്നും ഇവര്‍ വാഗ്ദാനം ചെയ്യുന്നുണ്ട്.

ആല്‍ബങ്ങളുടെ മറവില്‍ അനാശാ‍സ്യം നടത്തുന്നതായി ഉള്ള വാര്‍ത്തകള്‍ മുന്‍പും പുറത്തു വന്നിട്ടുണ്ട്. അഭിനയ മോഹം ഉള്ള പെണ്‍കുട്ടികള്‍ ആണ് ഇത്തരക്കാരുടെ ഇരകള്‍ ആകുന്നത്. സിനിമ, സീരിയല്‍, പരസ്യം എന്നിവ യിലേയ്ക്കുള്ള ചവിട്ടു പടിയായാണ് ചില പെണ്‍‌കുട്ടികള്‍ ആല്‍ബത്തെ കാണുന്നത്. അതു കൊണ്ടു തന്നെ പലരും ഇത്തരം ഏജന്റുമാരുടെ വാക്കു കേട്ട് ചതികളില്‍ പെട്ടു പോകുന്നു. പിന്നീട് പല തരം പ്രലോഭനങ്ങള്‍ / ഭീഷണികള്‍ എന്നിവയിലൂടെ ഇവരെ നിരന്തരമായ ലൈംഗിക ചൂഷണ ങ്ങളിലേക്കും കൊണ്ടെത്തിക്കുന്നു.

സംസ്ഥാനത്ത് ഓരോ വര്‍ഷവും നൂറു കണക്കിനു ആല്‍ബങ്ങള്‍ നിര്‍മ്മിക്ക പ്പെടുന്നുണ്ട്. ഇവയില്‍ വിരലില്‍ എണ്ണാവുന്നതു മാത്രമേ വിജയിക്കാറുള്ളൂ.

അഭിപ്രായങ്ങളൊന്നുമില്ല