ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന് പെണ്‍ പ്രേതശല്യം, ടീം ഇന്ത്യയോട് തോറ്റു
ലണ്ടന്‍: ക്രിക്കറ്റിന്റെ ഈറ്റില്ലമായ ലോര്‍ഡ്‌സില്‍ ഇംഗ്ലണ്ട് ടീം ഇന്ത്യക്കെതിരെ പതറാന്‍ കാരണമെന്ത്? ഇതിനുത്തരം തേടി ക്രിക്കറ്റിന്റെ സാങ്കേതിക വശങ്ങള്‍ വിശകലനം ചെയ്യേണ്ട എന്നാണ് 'മെട്രോ' വാര്‍ത്താ വെബ്‌സൈറ്റ് റിപ്പോര്‍ട്ടു ചെയ്യുന്നത്. ഇംഗ്ലണ്ടിന്റെ കളി മോശമാവാന്‍ കാരണം ടീമിനുണ്ടായ പ്രേതശല്യമാണെന്നാണ് വെബ്‌സൈറ്റ് റിപ്പോര്‍ട്ടു ചെയ്യുന്നത്! മേരിലിബോണിലെ ലാങ്‌ഹാം ഹോട്ടലിലായിരുന്നു ഇംഗ്ലണ്ട് ടീമംഗങ്ങള്‍ താമസിച്ചിരുന്നത്.
പഞ്ചനക്ഷത്ര ഹോട്ടലില്‍ ഒരു ദിവസം രാത്രി പേസര്‍ സ്‌റ്റുവാര്‍ട്ട് ബ്രോഡിനാണത്രെ പ്രേതാനുഭവമുണ്ടായത്. രാത്രിയില്‍ പെട്ടെന്നുണര്‍ന്ന സ്‌റ്റുവാര്‍ട്ടിന് മുറിയില്‍ ഏതോ അദൃശ്യശക്‌തി ഉണ്ടെന്ന ശക്‌തമായ തോന്നലുണ്ടായി. ഉടന്‍ ബാത്ത് റൂമിലെ ടാപ്പുകളെല്ലാം തനിയെ തുറന്നു. ഭയചകിതനായ താരം ലൈറ്റുകളെല്ലാം പ്രകാശിപ്പിച്ചു. അത്ഭുതമെന്നു പറയട്ടെ ടാപ്പുകള്‍ തനിയെ അടഞ്ഞു. വീണ്ടും ലൈറ്റ് ഓഫു ചെയ്‌തുനോക്കിയെങ്കിലും പഴയ ഭീകരാവസ്‌ഥ തന്നെയായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്തായാലും റൂം മാറണമെന്ന് ബ്രോഡ് ആവശ്യപ്പെട്ടു.
പ്രേതാനുഭവം മൂലം ഇംഗ്ലണ്ട് കളിക്കാര്‍ക്ക് പിന്നീട് ഉറക്കമില്ലാത്ത രാത്രികളായിരുന്നു. പ്രേതശല്യം മൂലം കളിക്കാരുടെ പങ്കാളികളില്‍ പലരും ഹോട്ടലിലേക്ക് തിരിഞ്ഞുനോക്കിയതുമില്ല. ഹോട്ടലിന്റെ വെബ്‌സൈറ്റിലും പ്രേതശല്യത്തെ കുറിച്ച് ചിലസൂചനകളുണ്ട്. 333-ാം നമ്പര്‍ മുറി പ്രേതത്തിന്റെ താവളമാണത്രെ. ഹോട്ടലില്‍ ആകെ ഏഴു പ്രേതങ്ങള്‍ ചുറ്റിയടിക്കുന്നുണ്ടെന്നാണ് വാര്‍ത്തകള്‍.

അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ