Video Of Day

Breaking News

കോമണ്‍വെല്‍ത്ത്‌ ഗെയിംസ്‌: ഇന്ത്യന്‍ പതാക തലകീഴായി പിടിച്ചത്‌ വിവാദമാകുന്നു

ഗ്ലാസ്‌ഗോ: കോമണ്‍വെല്‍ത്ത്‌ ഗെയിംസിന്റെ ഔദ്യോഗിക ഗാനത്തില്‍ ഇന്ത്യന്‍ പതാക തലതിരിച്ച്‌ പിടിച്ചത്‌ വിവാദമാകുന്നു. 'ലെറ്റ്‌ ദി ഗെയിം ബിഗിന്‍' എന്ന്‌ തുടങ്ങുന്ന ഗാനത്തിന്റെ വീഡിയോ ചിത്രീകരണത്തിലാണ്‌ ഇന്ത്യന്‍ പതാക തലകീഴായി പിടിച്ചത്‌. കോമണ്‍വെല്‍ത്ത്‌ ഗെയിംസില്‍ പങ്കെടുക്കുന്ന എല്ലാ രാജ്യങ്ങളുടെയും പതാകകള്‍ ഗാനത്തില്‍ ചിത്രീകരിച്ചിട്ടുണ്ട്‌. എന്നാല്‍ ഇന്ത്യന്‍ പതാക മാത്രമാണ്‌ തെറ്റായി പിടിച്ചിരിക്കുന്നത്‌. ജൂണില്‍ യൂട്യൂബില്‍ പോസ്‌റ്റ് ചെയ്‌ത വീഡിയോയിലാണ്‌ തെറ്റു കടന്ന്‌ കൂടിയത്‌. സംഭവത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ശക്‌തമായിരിക്കുകയാണ്‌

അഭിപ്രായങ്ങളൊന്നുമില്ല