Video Of Day

Breaking News

പലസ്തീൻ മക്കൾക്ക് കോമൺവെൽത്ത് ഗെയിംസ് വേദിയിൽ ഐക്യദാർഡ്യം മലേഷ്യൻ സൈക്ലിംഗ് താരത്തിൻറെ ചങ്കൂറ്റം പ്രശംസിക്കപ്പെടുന്നു



ഗ്ലാസ്‌ഗോ:ഇസ്രായേൽ കൊലവെറിക്കെതിരെ  കോമൺവെൽത്ത് ഗെയിംസ് വേദിയിൽ പ്രധിഷേധിച്ച
മലേഷ്യൻ സൈക്ലിംഗ് താരം അസീസുൽ ഹസ്‌നി വിവാദത്തിൽ

മലേഷ്യയുടെ ഏക മെഡൽ പ്രതീക്ഷയായ  അസീസുൽ ഹസ്‌നി വ്യാഴാഴ്ച  നടന്ന  പ്രാഥമിക റൗണ്ട് മത്സരങ്ങളിൽ  വിജയിച്ച്  ക്വാർട്ടർ ഫൈനലിലേക്ക് യോഗ്യത നേടിയ അസീസുൽ  ഈ വിജയത്തിനു ശേഷം ടെലിവിഷൻ ചാനൽ ക്യാമറകൾക്ക് നേരെ തൻറെ കൈ ഉയർത്തിയപ്പോൾ 'സേവ് ഗാസ' എന്ന് കാണാമായിരുന്നു. ഉടൻ തന്നെ കോമൺവെൽത്ത് ഗെയിംസ് ഫെഡറേഷൻ അന്വേഷണം പ്രഖ്യാപിച്ചു
 കോമൺവെൽത്ത് ഗെയിംസ് വേദി രാഷ്ട്രീയ പ്രചരണത്തിന് ഉപയോഗിച്ചു എന്നാരോപിച്ചാണ് സൈക്ലിംഗ് താരത്തിനെതിരെ അന്വേഷണം.

എന്നാൽ താൻ ചെയതത് രഷ്ട്രീയമല്ലെന്നും മനുഷ്യത്തപരമായ നിലപാടാണെന്നും അസീസുൽ പറഞ്ഞു
അസീസുൽ  തന്റെ ഫേസ്ബുക്ക് പേജിൽ കുറിക്കുന്നു

"എന്റെ സന്ദേശം തെറ്റായി വ്യഖ്യാനിക്കപെട്ടതിൽ ഞാൻ കസമ ചോദിക്കുന്നു ,അതിൽ രഷ്ട്രീയമായി ഒന്നും തന്നെ ഇല്ല "
ഇതിന്റെ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നുള്ള  മനുഷ്യത്വ പ്രകടനമാണ് ,
മനുഷ്യത്വം പ്രകടിപ്പിക്കുന്നതിന് രാഷ്ട്രീയ മാനം നൽകാമോ എന്നും അസീസുൽ ചോദിക്കുന്നു

ഒളിമ്പിക്‌സ്, കോമൺവെൽത്ത് ഗെയിംസ് തുടങ്ങിയ കായിക മേളകൾ രാഷ്ട്രീയ പ്രചാരണത്തിന് ഉപയോഗിക്കരുതെന്ന് നിബന്ധനകളുണ്ടെന്നും  ശരിയായ അന്വേഷണം നടത്തിയ ശേഷം നടപടി പ്രഖ്യാപിക്കുമെന്നും ഫെഡറേഷൻ ചീഫ് എക്സിക്യൂടിവ് മൈക്ക് ഹൂപ്പർ   അറിയിച്ചു.

താരത്തെ കോമൺവെൽത്ത് ഗെയിംസിൽ നിന്നും പുറത്താക്കാനും അദ്ദേഹത്തിന്റെ അന്താരാഷ്ട്ര രജിസ്‌ട്രേഷൻ റദ്ദ് ചെയ്യാനും സാധ്യതയുള്ളതായാണ് അറിയുന്നത്. അങ്ങനെയെങ്കിൽ 26 വയസ്സുള്ള അസീസുൽ ഹസ്‌നിയുടെ കരിയറിന്റെ അന്ത്യമായിരിക്കും അത്. സംഭവം വർത്തയായതോടെ  അസീസുൽ ഹസ്‌നി ഹസ്‌നിയുടെ ധീരതയെ പ്രകീർത്തിച്ച് നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്.

അഭിപ്രായങ്ങളൊന്നുമില്ല