Video Of Day

Breaking News

ടിവി അവതാരകയുടെ കാറിൽ നാലുലക്ഷം രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങൾ ;യുവാക്കൾ പിടിയിൽ

തിരുവല്ല: റിയാലിറ്റിഷോ താരം ഉപയോഗിക്കുന്ന ആഡംബര കാറിൽ നിന്ന് ഹാൻസ് ഉൾപെടെയുള്ള നിരോധിത പുകയില ഉത്പന്നങ്ങള്‍ പോലീസ് പിടിച്ചു


തൃശൂർ സ്വദേശിനിയായ ടെലിവിഷൻ താരം പ്രീതി ഉപയോഗിക്കുന്ന ഹുണ്ടായ് എലൻഡ്ര കാറിന്റെ ഡിക്കിയി ൽ  പത്ത്  ചാക്കുകളിലായി  പതിനയ്യായിരം പായ്ക്കറ്റ്  ഹാൻസ്  ഒളിപ്പിച്ച നിലയിലായിരുന്നു. ജില്ലാ പോലീസ് മേധാവി എ. ശ്രീനിവാസിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു വാഹനപരിശോധന.ഇന്നലെ പുലർച്ചെ ഒന്നിനു പന്നിക്കുഴി പാലത്തിൽവച്ചാണു സംഘം പിടിയിലായത്.


സംഭവവുമായി ബന്ധപ്പെട്ട് നടിയുടെ ഡ്രൈവര്‍ തൃശൂര്‍ കുറ്റിച്ചിറ മുരുങ്ങൂര്‍കര രഞ്ജിത് (24), കൃഷ്ണപറമ്പില്‍ ഹരികൃഷ്ണന്‍(24), സഹോദരന്‍ ജയകൃഷ്ണന്‍ (22), എഴുമറ്റൂര്‍ മതിരിപ്ലാക്കല്‍ അഗസ്റ്റിന്‍ (22) എന്നിവരെ അറസ്റ്റ് ചെയ്തു

കോയമ്പത്തൂരിൽനിന്നു വാങ്ങിയ പുകയില ഉത്പന്നങ്ങൾ തിരുവല്ലയിൽ വിതരണത്തിനു കൊണ്ടുവരികയായിരുന്നുവെന്നു പ്രതികൾ പോലീസിനോടു പറഞ്ഞു. നാലുപേരെയും സ്‌റ്റേഷൻ ജാമ്യം നൽകി വിട്ടയച്ചു
. ഡ്രൈവർ പിടിയിലായതറിഞ്ഞു പ്രീതി പോലീസ് സ്‌റ്റേഷനിലെത്തിയിരുന്നു. തിരുവനന്തപുരത്തെ ഷൂട്ടിംഗ് കഴിഞ്ഞു തന്നെ വ്യാഴാഴ്ച തൃശൂരിലെ വീട്ടിലിറക്കിയശേഷം രഞ്ജിത് കാറുമായി പോയതാണെന്നു പ്രീതി പറഞ്ഞു. കാര്‍ തന്റെ പേരിലുള്ളതല്ലെന്നും ഭര്‍തൃ സഹോദരന്‍ ഉപയോഗിക്കാന്‍ തന്നതാണെന്നും പ്രീതി പോലീസിനെ അറിയിച്ചു. ആലുവ ആര്‍.ടി. ഓഫീസില്‍ ബാബു എന്നയാളുടെ പേരിലാണ് കാര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

അഭിപ്രായങ്ങളൊന്നുമില്ല