Video Of Day

Breaking News

വി.എസിന്റെ മകന്‌ കൈക്കൂലി കൊടുത്തതിന്‌ തെളിവുണ്ടെന്ന്‌ വിവാദ സ്വാമി സന്തോഷ്‌ മാധവന്‍.

തിരുവനന്തപുരം: പ്രതിപക്ഷനേതാവ്‌ വി.എസ്‌ അച്യുതാനന്ദന്റെ മകന്‍ വി.എ അരുണ്‍കുമാറിന്‌ 70 ലക്ഷം രൂപ കൈക്കൂലി കൊടുത്തതിന്‌ തന്റെ കൈയ്യില്‍ തെളിവുണ്ടെന്ന്‌ വിവാദ സ്വാമി സന്തോഷ്‌ മാധവന്‍. കൈക്കൂലി കേസില്‍ പൂജപ്പുര ജയിലില്‍ എത്തി സന്തോഷ്‌ മാധവനെ ചോദ്യം ചെയ്‌ത ക്രൈംബ്രാഞ്ച്‌ സംഘത്തോടാണ്‌ വിവാദ സ്വമി ഇക്കാര്യം പറഞ്ഞത്‌. ക്രൈംബ്രഞ്ച്‌ സി.ഐ അനില്‍ കുമാറിന്റെ നേതൃത്വത്തിലാണ്‌ സന്തോഷ്‌ മാധവനെ ചോദ്യം ചെയ്‌തത്‌.

പാടം നികത്താന്‍ അനുമതി വാങ്ങിത്തരാമെന്ന്‌ വാഗ്‌ദാനം ചെയ്‌ത് 70 ലക്ഷം രൂപ വാങ്ങി കബളിപ്പിച്ചു എന്നാണ്‌ സന്തോഷ്‌ മാധവന്റെ ആരോപണം. 2011-ലാണ്‌ അരുണ്‍കുമാറിനെതിരെ സന്തോഷ്‌ മാധവന്‍ മുഖ്യമന്ത്രിക്ക്‌ പരാതി നല്‍കിയത്‌. ആദ്യം വിജിലന്‍സ്‌ അന്വേഷിച്ച കേസ്‌ പിന്നീട്‌ ക്രൈംബ്രാഞ്ചിന്‌ കൈമാറുകയായിരുന്നു. വൈക്കം വടയാറിലെ 120 ഏക്കര്‍ പാടം നികത്തുന്നതിന്‌ കൈക്കൂലി നല്‍കിയെന്നാണ്‌ കേസ്‌.

അഭിപ്രായങ്ങളൊന്നുമില്ല