Video Of Day

Breaking News

ശ്രുതി ഹസ്സനു നേരെ വീണ്ടും ആക്ക്രമണം


തെന്നിന്ത്യന്‍ താര സുന്ദരി
 അര്‍ദ്ധരാത്രി  ശ്രുതി താമസിച്ചിരുന്ന മുറിയില്‍  തട്ടിവിളിച്ച  യുവാവ്  വാതിൽ  തുറക്കത്തത്തിൽ പ്രകോപിതനായി കതകിൽ ശക്തിയായി ഇടിക്കുകയായിരുന്നു . ഇതിൽ ഭയന്നുപോയ താരം ഹോട്ടല്‍ മാനേജരെ വിളിച്ച് കാര്യം പറയുകയായിരുന്നു. അവരെത്തി യുവാവിനെ പിന്നീട് പൊലീസിനെ ഏല്‍പിച്ചു. താന്‍ ആരാധിക്കുന്ന നടി ഹോട്ടലില്‍ ഉണ്ടെന്നറിഞ്ഞപ്പോള്‍ അവരെ കാണാന്‍ വേണ്ടിയാണ് വാതിലിന് മുട്ടിയെതെന്നാണ് യുവാവ് പൊലീസിനോട് പറഞ്ഞത്. സിര്‍സ സ്വദേശിയായ യുവാവാണ് ഇത്തവണ നടിയെ ശല്യം ചെയ്തത്. കഴിഞ്ഞ തവണം മുംബൈയിലെ സ്വന്തം ഫ്‌ളാറ്റില്‍ വച്ചാണ് ശ്രുതിയ്ക്ക് ആരാധകനില്‍ നിന്ന് സമാനമായ അനുഭവമുണ്ടായത്. കോളിങ് ബെല്‍ കേട്ട് വാതില്‍ തുറന്ന ശ്രുതിയെ അജ്ഞാതനായ ഒരാള്‍ കടന്നാക്രമിക്കുകയായിരുന്നു. അതിന് ശേഷം കോളിങ് ബെല്‍ കേള്‍ക്കുന്നതുപോലും തനിക്ക് പേടിയാമെന്ന് ശ്രുതി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

ശ്രുതി ഹസ്സന് നേരെ വീണ്ടും ആക്രമണം. ഇത് രണ്ടാം തവണയാണ് ശ്രുതി ഹസ്സന് നേരെ ആക്ക്രമണ ശ്രമമുണ്ടാകുന്നത്  ഡെറാഡൂണിലെ മുസോറിയിലുള്ള ഹോട്ടലില്‍ വച്ച് മദ്യലഹരിയിലുള്ള ഒരു യുവാവാണ് നടിയെ ആക്രമിക്കാന്‍ ശ്രമിച്ചത്. ‘യാര’ എന്ന പുതിയ ഹിന്ദി ചിത്രത്തിന്റെ ഷൂട്ടിങിന് വേണ്ടിയാണ് ശ്രുതി ഡറാഡൂണിലെത്തിയത്.

അഭിപ്രായങ്ങളൊന്നുമില്ല