Video Of Day

Breaking News

പ്രീതി സിന്റയ്ക്കായി അധോലോകം ഇടപ്പെടുന്നു,ഐ.പി.എല്‍ ഓഹരികള്‍ വില്‍ക്കുന്നു?

മുന്‍ കാമുകന്‍ നെസ്‌വാഡിയയ്‌ക്കെതിരായി ലൈംഗികാരോപണം ഉന്നയിച്ച ബോളിവുഡ് നടിയും ഐ.പി.എല്‍ ടീമായ കിംഗ്‌സ് ഇലവന്‍ പഞ്ചാബ് സഹഉടമയുമായ പ്രീതി സിന്റ തന്റെ ഓഹരികള്‍ വില്‍ക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഓഹരികള്‍ വിറ്റ ശേഷം അമേരിക്കയില്‍ സ്ഥിരതാമസമാക്കാനാണ് പ്രീതിയുടെ പദ്ധതിയെന്ന് ദ ടെലഗ്രാഫ് റിപ്പോര്‍ട്ട് ചെയ്തു.

ലോസാഞ്ജലസില്‍ പ്രീതിക്ക് സ്വന്തമായി വസ്തുവും വീടുമുണ്ട്. അടുത്തിടെ കൂടുതല്‍ സമയവും അമേരിക്കയില്‍ ചെലവഴിക്കുന്ന പ്രീതി,? ഐ.പി.എല്‍ മത്സരങ്ങള്‍ക്ക് വേണ്ടിയാണ് ഇന്ത്യയിലേക്ക് വന്നതെന്നും അവരുടെ സുഹൃത്തിനെ ഉദ്ധരിച്ചു കൊണ്ട് പത്രം റിപ്പോര്‍ട്ടില്‍ പറയുന്നു.

പ്രീതിക്കും നെസ്‌വാഡിയയ്ക്കും 23 ശതമാനം ഓഹരി വീതമാണ് പഞ്ചാബ് ടീമിലുള്ളത്. 46 ശതമാനം ഓഹരി ഡാബര്‍ ഉടമ മോഹിത് ബര്‍മനും ശേഷിക്കുന്ന എട്ട് ശതമാനം ഓഹരികള്‍ അപീജയ് സുരേന്ദ്ര ഗ്രൂപ്പിന്രെ കരണ്‍ പോളിനും ഡല്‍ഹിയിലെ റൂട്ട് ഇന്‍വെസ്റ്റ്‌മെന്റിനുമാണ്.

അതേസമയം തനിക്കും കുടുംബത്തിനും അധോലോക നായകന്‍ രവി പൂജാരിയുടെ ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി നെസ്‌വാഡിയ മുംബയ് പൊലീസില്‍ പരാതി നല്‍കി.

പ്രീതി സിന്റയെ മാനസികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചാല്‍ വാഡിയ ഗ്രൂപ്പിന്റെ ബിസിനസ് കുഴപ്പത്തിലാവും എന്നാണ് രവി പൂജാരി എന്ന് സ്വയം പരിചയപ്പെടുത്തിയ ആള്‍ മൊബൈല്‍ ഫോണിലൂടെ ഭീഷണി മുഴക്കിയെന്നാണ് വാഡിയയുടെ സെക്രട്ടറി പരാതി നല്‍കിയിരിക്കുന്നത്. ഇത് മൊബൈല്‍ സന്ദേശമായും ലഭിച്ചു എന്നും പരാതിയില്‍ പറയുന്നു. എന്നാല്‍ സെക്രട്ടറിയുടെ ഫോണിലേക്കാണോ വാഡിയ കുടുംബത്തിലെ ആരുടെയെങ്കിലും ഫോണിലാണോ ഭീഷണി സന്ദേശം വന്നതെന്ന് വ്യക്തമാക്കാന്‍ പൊലീസും തയ്യാറായില്ല.

അഭിപ്രായങ്ങളൊന്നുമില്ല