ഇന്നീ ബൂട്ടില്‍ നിന്ന് അത്ഭുതങ്ങള്‍ പ്രതീക്ഷിക്കാം, പുതിയ മാജിക് ബൂട്ടുമായി മെസി
ആരാധകരുടെ പ്രിയപ്പെട്ട ലിയോയുടെ ഇരുത്തിയേഴാം ജന്മദിനമായിരുന്നു ചൊവ്വാഴ്ച. മെസ്സിയുടെ ജന്മദിനം പ്രമണിച്ച് താരത്തിന്റെ ഒഫീഷ്യല്‍ സ്‌പോണ്‍സറായ അഡിഡാസ് കമ്പനി സ്‌പെഷ്യല്‍ എഡിഷന്‍ ബൂട്ടുകളാണ് സമ്മാനമായി നല്‍കിയിരിക്കുന്നത്. ടെക്‌നികളറിലുള്ള 27 ജോടി, അഡിസീറോ ടിഎം എഫ്50 മെസ്സി ബൂട്ടുകള്‍ ആണ് കമ്പനി പുറത്തിറക്കിയിരിക്കുന്നത്.
ലോകകപ്പില്‍ ഈ ബൂട്ടുകള്‍ അണിഞ്ഞാകും മെസ്സി കളത്തിലിറങ്ങുക. മിന്നുന്ന ഫോമില്‍ കളിക്കുന്ന അര്‍ജന്റീനന്‍ ക്യാപ്‌റ്റന്റെ കുതിപ്പിന് പുതിയ ബൂട്ടുകള്‍ കൂടുതല്‍ കരുത്തു പകരുമെന്നാണ് ക്‌പനിയുടെ പ്രതീക്ഷ. ലോകകപ്പിലെ
രണ്ടു മത്സരത്തിലും മെസ്സി ഗോള്‍ നേടിയിട്ടുണ്ട്. മാറക്കാനയില്‍ നടന്ന ആദ്യ മത്സരത്തില്‍ 65-മത്തെ മിനിട്ടില്‍ നേടിയ ഗോാളും ഇറാനെതിരായ മത്സരത്തില്‍ അവസാന നിമിഷത്തില്‍ ടീമിനെ രക്ഷിച്ച ഗോളുമായി ലോകകപ്പില്‍ അര്‍ജന്റെീനയെ മുന്നില്‍ നിന്നു നയിക്കുകയാണ് ലിയോ.
ലോകഫുട്‌ബോളിലെ ഇതിഹാസ താരങ്ങളുമായാണ് ലയണല്‍ ആന്ദ്രേ മെസ്സി താരതമ്യം ചെയ്യപ്പെടുന്നത്. ഫിഫയുടെ ബാലണ്‍സ് ഡി'ഓഡര്‍ തുടര്‍ച്ചയായി നാലു തവണ നേടുന്ന ആദ്യ ഫുട്‌ബോള്‍ താരമാണ് മെസ്സി. ചാമ്പ്യന്‍സ് ലീഗില്‍ ബാഴ്‌സിലോണയ്‌ക്ക് വേണ്ടി കളിക്കുന്ന മെസ്സി ഒരു മാച്ചില്‍ അഞ്ചു ഗോള്‍ നേടുന്ന ലീഗിന്റെ ചരിത്രത്തിലെ ആദ്യത്തെ കളിക്കാരനാണ്. 2010-ല്‍ ലോകത്തെ ഏറ്റവും സമ്പന്നരായ ഫുട്‌ബോള്‍ താരമായ മെസ്സിയെ ലോകത്തിലെ ഏറ്റവും കൂടുതല്‍ വിപണി മൂല്യമുള്ള അത്‌ലറ്റായാണ് കണക്കാക്കുന്നത്.
1987 ജൂണ്‍ 24-ന് അര്‍ജന്റീനയിലെ റൊസാരിയേയായില്‍ ഒരു ദരിദ്ര കുടുംബത്തിലാണ് മെസ്സി ജനിച്ചത്. ഫാക്‌ടറി ജീവനക്കാരനായ ജോര്‍ജ് ഹൊറാസിയോ മെസ്സിയും തൂപ്പുകാരനായ നെലിയ മരിയ കുചിറ്റിനിയുമായിരുന്നു മെസ്സിയുടെ മാതാപിതാക്കള്‍. അഞ്ചാം വയസ്സുമുതല്‍ കാല്‍പന്തുമായി പ്രണയത്തിലായ മെസ്സി പക്ഷേ പതിനൊന്നാം വയസ്സില്‍ വളര്‍ച്ചയ്‌ക്ക് ആവശ്യമായ ഹോര്‍മോണുകളില്ലാത്തതിനാല്‍ കളിക്കളത്തില്‍ വീണു.
ഇനി കാല്‍പന്തുകളിയെ കുറിച്ച് ചിന്തിക്കേണ്ടെന്ന് ഡോക്‌ടര്‍ വിധിയെഴുതിയെങ്കിലും കടുത്ത വേദയെ അവഗണിച്ചും പന്തു തട്ടിയ മെസ്സിയുകെ ചികിത്സയും വിദ്യാഭ്യാസവും പഠനവുമെല്ലാം ബാഴ്‌സലോണ ക്ലബ്ബ് ഏറ്റെടുക്കുകയായിരുന്നു. പിന്നീട് ഫുട്‌ബോള്‍ലോകം കണ്ടത് ഒരു ഇതിഹാസ താരത്തിന്റെ വളര്‍ച്ചയായിരുന്നു. അതിപ്പോള്‍ ലോകകപ്പില്‍ ദേശീയ ടീമിനെ നയിക്കുന്നതില്‍ വരെ എത്തി നില്‍ക്കുന്നു. അര്‍ജന്റീനയ്‌ക്ക് ഒരു ലോകകിരീടം നേടിക്കൊടുക്കാന്‍ മെസ്സിയ്‌ക്കാകുമോ എന്നാണ് ലോകത്തെമ്പാടുമുള്ള മെസ്സി ആരാധകര്‍ ഇപ്പോള്‍ ഉറ്റുനോക്കുന്നത്.
കടപ്പാട്: മംഗളം

അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ