Video Of Day

Breaking News

പഠന ഫീസിന് പണമില്ല; ഇന്ത്യക്കാരിയായ വിദ്യാര്‍ത്ഥിനി അശ്ലീല സിനിമാ നടിയായി

വിദ്യഭ്യാസത്തിനിടെ പാര്‍ട്ട്‌ടൈം ജോലി എന്നത് വിദേശരാജ്യങ്ങളില്‍ ഏറെ പരിചിതമാണ്. സാമ്പത്തികമായി ബുദ്ധിമുട്ടുന്ന വിദ്യാര്‍ത്ഥികള്‍ ജോലിയും പഠിത്തവും ഒന്നിച്ചുകൊണ്ടുപോകാറുണ്ട്. എന്നാല്‍ പഠനത്തിനായി വ്യത്യസ്ഥമായ ഒരു വഴി തെരഞ്ഞെടുത്തിരിക്കുകയാണ് അമേരിക്കന്‍ സ്വദേശിനിയായ ബെല്ലെ നോക്‌സ്. അശ്ലീല ചിത്രങ്ങളില്‍ അഭിനയിക്കുക വഴി പഠനത്തിനുള്ള പണം സമ്പാദിക്കുകയാണ് യുവതി. ലൈംഗീക സ്വാതന്ത്യം ഏറെ ഉള്ള അമേരിക്കയില്‍ ഒരു യുവതി ഇത്തരത്തിലുള്ള ചിത്രങ്ങളില്‍ അഭിനയിക്കുന്നത് അത്ര വലിയ വാര്‍ത്തയല്ലെങ്കിലും വിദ്യഭ്യാസത്തിനായി ഇത്തരം രീതിയിലേയ്ക്ക് മാറുകയെന്നത് അമേരിക്കയില്‍ ഏറെ ചര്‍ച്ചയ്ക്ക് വഴി വച്ചിരിക്കുകയാണ്. വിദ്യഭ്യാസത്തിനായി ചിലവാക്കേണ്ടിവരുന്ന സാമ്പത്തിക ചിലവാണ് പലരും ഉയര്‍ത്തിക്കാട്ടുന്നത്.

കോളേജിലെ ട്യൂഷന്‍ ഫീസായ 60,000 ഡോളര്‍ കണ്ടെത്താനാണ് യുവതി വേറിട്ട പാത സ്വീകരിച്ചത്. എന്നാല്‍ ഇതില്‍ വിഷമിച്ചൊന്നുമല്ല കക്ഷി ഈ മാര്‍ഗ്ഗം തിരഞ്ഞെടുത്തത്. സ്വന്തം ലൈംഗീകാസക്തിയില്‍ സന്തോഷം കണ്ടെത്തുന്നുവെന്ന നിലപാടിലാണ് ബെല്ലെ. ഫീസ് നല്‍കാന്‍ തനിക്ക് ഇതല്ലാതെ വേറെ വഴിയറിയില്ലെന്ന് പറയുന്ന ബെല്ലെ ഒരു ഫെമിനിസ്റ്റാണെന്നും അവകാശപ്പെടുന്നു. പഠനത്തിനിറങ്ങും മുമ്പ് ഒരു സെയില്‍സ് ഗേളായി ജോലി ചെയ്യേണ്ടിവന്നപ്പോഴത്തെ മോശം അനുഭവവും യുവതിക്ക് പറയാനുണ്ട്. സംഗതി പുറത്തറിഞ്ഞതോടെ വിവിധ ചാനലുകള്‍ കക്ഷിയുമായി അഭിമുഖം സംപ്രേക്ഷണം ചെയ്തു. പുരുഷ മേധാവിത്തം നിലനില്‍ക്കുന്ന അശ്ലില ചിത്രങ്ങളില്‍ പുരുഷനും സ്ത്രീക്കും തുല്യ വേതനമാണ് നല്‍കുന്നതെന്ന് ബെല്ലെ പറയുന്നു. താനിതുവരെ 9 ചിത്രങ്ങളില്‍ അഭിനയിച്ചു.

എന്നാല്‍ കേവലം വിദ്യഭ്യാസം മാത്രമല്ല താന്‍ ലക്ഷ്യമിടുന്നതെന്നാണ് ബെല്ലെ പറയുന്നത്. തന്റെ ജോലി താന്‍ വളരെയേറെ ആസ്വദിക്കുന്നതായി ബെല്ലെ പറയുന്നു. തന്റെ ശാരീരിക ആവശ്യങ്ങള്‍ക്കൊപ്പം സാമ്പത്തിക മെച്ചവും എന്ന നിലപാടിലാണത്രെ ഈ സുന്ദരി. തന്റെ സ്വകാര്യ ജീവിതം പരസ്യമായതില്‍ അല്‍പം വിഷമമുണ്ടെങ്കിലും  വിദ്യഭ്യാസമേഖലയില്‍ സാധാരണക്കാര്‍ ആനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ ചര്‍ച്ച ചെയ്യപ്പെടുന്നതില്‍ ആനന്ദം കണ്ടെത്തുകയും ചെയ്യുന്നു ബെല്ലെ.

അഭിപ്രായങ്ങളൊന്നുമില്ല