
ആലുവ: അമല പോള്‍ - വിജയ് താരജോഡികളുടെ വിവാഹനിശ്ചയം നടന്നു.ആലുവ ചൂണ്ടിയിലുള്ള സെന്റ് ജൂഡ് പള്ളയില്‍ വച്ചാണ് ലാല്‍ ജോസ്, വിക്രം, അനുഷ്‌ക ഷെട്ടി തുടങ്ങി സിനിമാരംഗത്തെ അടുത്ത സുഹൃത്തുക്കളും കുടുംബാഗങ്ങളും മാത്രം പങ്കെടുത്ത ചടങ്ങ് നടന്നത്. വിവാഹം ഹിന്ദു മതാചാര പ്രകാരമുള്ള ചടങ്ങുകളോടെ ജൂണ്‍ 12ന് ചെന്നൈയിലെ മേയര്‍ രാമനാഥന്‍ ചെട്ടിയാര്‍ ഹാളില്‍ വച്ച് നടക്കുന്നതാണ്. തെന്നിന്ധ്യയിലെ താരങ്ങളൊക്കെ വിവാഹത്തിനെത്തുമെന്നാണ് വാര്‍ത്തകള്‍. കല്യാണം അടുത്തെങ്കിലും അമല ഇപ്പോള്‍ 'മിലി' എന്ന പുതിയ മലയാള ചിത്രത്തിന്‍റെ തിരക്കുകളിലാണ്. വിജയ് ആണെങ്കില്‍ തന്റെ പുതിയ ചിത്രമായ 'സൈവം' റിലീസ് ചെയ്യാനുള്ള തിരക്കിലുമാണ്.
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ