Video Of Day

Breaking News

മനുഷ്യകടത്ത് വിവാദം : ആഭ്യന്തര വകുപ്പിനെതിരെ ടി സിദ്ദീഖ്

സംസ്ഥാനത്തെ അനാഥാലയങ്ങളിലേക്ക് അന്യ സംസ്ഥാന കുട്ടികളെ കൊണ്ടുവന്നത് മനുഷ്യക്കടത്തായി കാണിച്ച് കേസെടുത്ത ആഭ്യന്തര വകുപ്പിനെതിരെ കെ പി സി സി ജനറല്‍ സെക്രട്ടറി ടി സിദ്ദീഖ്. കുട്ടികളെ കൊണ്ടുവന്നത് മനുഷ്യക്കടത്തായി കേസെടുത്തത് അംഗീകരിക്കാനാവില്ല. എന്തടിസ്ഥാനത്തിലാണ് സംഭവത്തില്‍ 370 ാം വകുപ്പ് പ്രകാരം കേസെടുത്തത്. നടപടിക്രമങ്ങളിലുള്ള വീഴ്ചയെ ഇത്രയും ഗൗരവമുള്ള വകുപ്പ് പ്രകാരം കേസെടുത്തതിനു പിന്നില്‍ മറ്റു ചിലരുടെ താല്‍പര്യവുമുണ്ടോയെന്നും പരിശോധിക്കണമെന്നും സിദ്ദീഖ് പറഞ്ഞു. കോഴിക്കോട് സംഘടിപ്പിച്ച സംവാദത്തില്‍ സംസാരിക്കുകയായിരുന്നു സിദ്ദീഖ്.

അഭിപ്രായങ്ങളൊന്നുമില്ല