Video Of Day

Breaking News

പ്രീതിസിന്റയെ പീഡിപ്പിക്കുന്നതിനിടെ നെസ്‌വാഡിയ സച്ചിന്റെ മകനെയും അപമാനിച്ചെന്ന് പോലീസ്

മുംബൈ: മുന്‍ കാമുകി പ്രീതി സിന്‍റക്കെതിരെ അസഭ്യവര്‍ഷം നടത്തുന്നതിനിടെ വ്യവസായ പ്രമുഖന്‍ നെസ് വാഡിയ ക്രിക്കറ്റ് താരം സചിന്‍ ടെണ്ടുല്‍ക്കറുടെ മകന്‍ അര്‍ജുനെയും അപമാനിച്ചു. മേയ് 30ന് കിങ്സ് ഇലവന്‍ പഞ്ചാബും ചെന്നൈ സൂപ്പര്‍ കിങ്സും തമ്മിലെ മത്സരത്തിനിടെ വാംഖഡെയിലെ ഗര്‍വാരെ പവലിയനിലാണ് സിന്‍റയും വാഡിയയും തമ്മില്‍ കൊമ്പുകോര്‍ത്തത്.

സി.സി.ടി.വി ദൃശ്യങ്ങളില്‍നിന്നാണ് നെസ് വാഡിയ അര്‍ജുനെയും ശകാരിക്കുന്നത് പൊലീസ് കണ്ടത്തെിയത്. തര്‍ക്കത്തിനിടെ, മറ്റ് കാണികളെ ശല്യംചെയ്യരുതെന്ന് പറഞ്ഞ് ഇടപെട്ടപ്പോഴാണ് നെസ് വാഡിയ അര്‍ജുനെതിരെ തിരിഞ്ഞത്. ഇതേതുടര്‍ന്ന്, പ്രീതി സിന്‍റ-നെസ് വാഡിയ കേസില്‍ പൊലീസ് അര്‍ജുന്റെയും മൊഴിയെടുക്കും.

പവലിയനിലെ മുന്‍നിര സീറ്റിനെ ചൊല്ലിയാണ് പ്രീതി സിന്‍റയും നെസ് വാഡിയയും കൊമ്പുകോര്‍ത്തത്. പഞ്ചാബ് ടീമില്‍ ഇരുവര്‍ക്കും 23 ശതമാനം വീതം ഓഹരിയുണ്ട്.

പവലിയനില്‍ മുന്‍നിരയിലിരുന്ന സിന്‍റയെയും അവരുടെ ആളുകളെയും മാറ്റി തനിക്കും കുടുംബാംഗങ്ങള്‍ക്കും ഇരിപ്പിടം വേണമെന്ന വാഡിയയുടെ ആവശ്യം സിന്‍റ നിരസിച്ചതാണ് പ്രകോപനമായത്. 2005ല്‍ ഒരുമിച്ച് ജീവിതം തുടങ്ങിയ സിന്‍റയും വാഡിയയും 2009 ല്‍ വഴിപിരിയുകയായിരുന്നു. പിന്നീട്, അമേരിക്കയില്‍ കഴിഞ്ഞ സിന്‍റ ഐ.പി.എല്‍ മത്സരങ്ങള്‍ക്ക് മാത്രമായാണ് ഇന്ത്യയിലത്തെിയത്.

അഭിപ്രായങ്ങളൊന്നുമില്ല