ലൈംഗികതയും സ്ത്രീയുംബ്രസീലിനും സ്കോളാരിക്കും കരുത്ത്; റഷ്യയ്ക്കും സ്‌പെയിനും കുരിശ്
ലോകകപ്പ് ഫുട്‌ബോളില്‍ രണ്ടാം റൗണ്ട് സംബന്ധിച്ച തീരുമാനമാകാന്‍ ഇനിയും ഒരോ കളി കൂടി ബാക്കി നില്‍ക്കേ ഫൈനല്‍ പോലെ ചര്‍ച്ചാവിഷയമാകുകയാണ് താരങ്ങളുടെ ലൈംഗികതയും. കളിയെ ബാധിക്കാതിരിക്കാതിരിക്കാന്‍ ചില പരിശീലകര്‍ തങ്ങളുടെ കളിക്കാര്‍ക്ക് മാംസനിബദ്ധമായ പ്രേമം നിഷേധിച്ചപ്പോള്‍ ചിലര്‍ കളിക്കാര്‍ ആവോളം സന്തോഷിക്കുന്നത് കളത്തില്‍ പ്രതിഫലിക്കും എന്ന നിലപാടിലാണ്.
മുന്‍ ചാമ്പ്യന്‍മാരും നിലവിലെ ആതിഥേയരുമായ ബ്രസീല്‍ കളിക്കാരെ തുറന്ന് വിട്ടിരിക്കുകയാണ്. അവര്‍ എത്രയധികം സന്തോഷിക്കുന്നോ അത്രയും കളത്തില്‍ മികവ് കാട്ടട്ടെയെന്നാണ് ബ്രസീലിയന്‍ കോച്ച് ഫിലിപ്പ് സ്‌കൊളാരിയുടെ നയം. കളിക്കാരുടെ സമ്മര്‍ദ്ദം ഒഴുക്കിപ്പോകുമെന്നും അനാവശ്യ പരിശീലനം സമ്മാനിക്കുന്ന പരിക്കിനേക്കാള്‍ നല്ലത് ഇതാണെന്നും സ്‌കൊളാരി വിശ്വസിക്കുന്നു. അതേസമയം കളിക്ക് തലേദിവസത്തെ ലൈംഗികത ഒഴിവാക്കാന്‍ സ്‌കൊളാരി നിര്‍ദേശിച്ചിട്ടുണ്ട്.
റഷ്യന്‍ കളിക്കാര്‍ക്ക് സെക്‌സില്‍ ഏര്‍പ്പെടരുതെന്ന കര്‍ശന നിര്‍ദ്ദേശമാണ് ടീം മാനേജ്‌മെന്റ് നല്‍കിയിരിക്കുന്നത്. മെക്‌സിക്കോയും ചിലിയും ബോസ്‌നിയയുമെല്ലാം കളിക്കാരെ ലൈംഗികതയില്‍ നിന്നും അകന്നു നില്‍ക്കാന്‍ നിര്‍ബ്ബന്ധിച്ചിട്ടുണ്ട്. കളിക്കളത്തിലെ ശ്രദ്ധ കളയുന്നത് ടീമിന് തിരിച്ചടിയാകുമെന്നാണ് ഇവര്‍ കരുതുന്നത്. അതേസമയം ഇന്നലെ ലോകചാമ്പ്യന്‍മാരായ സ്‌പെയിനെതിരേ ഗോളടിച്ച ചിലി സ്‌ട്രൈക്കര്‍ എഡ്വാര്‍ഡോ വെര്‍ഗാസിന് ഈ നടപടിയോട് അത്ര യോജിപ്പില്ല.
ബോസ്‌നിയാ കോച്ച് സാഫേ സൂസിക് സെക്‌സില്‍ നിന്നും അകന്നു കഴിയാന്‍ കളിക്കാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. താന്‍ മറ്റു പരിശീലകരെ പോലെയല്ല. ബ്രസീലില്‍ ഹോളിഡേയ്‌ക്ക് വന്നതല്ല. ലോകകപ്പ് കളിക്കാന്‍ വന്നതാണ്. കളിക്കാര്‍ വേണമെങ്കില്‍ ബദല്‍ മാര്‍ഗ്ഗം കണ്ടെത്തിക്കോട്ടെയെന്നാണ് സൂസികിന്റെ പക്ഷം. അതേസമയം കഴിഞ്ഞ മത്സരത്തില്‍ അര്‍ജന്റീനയോട് ബോസ്‌നിയ തോറ്റതിന്റെ ഒരു കാരണം ലൈംഗിക തടവ് ആയിരിക്കാമെന്ന് മാധ്യമങ്ങള്‍ പറഞ്ഞു തുടങ്ങിയിട്ടുണ്ട്.
ഇംഗ്‌ളണ്ട് ടീമിനോ അമേരിക്കയ്‌ക്കോ ഈ നിര്‍ദേശം നല്‍കിയിട്ടില്ല. അമേരിക്കന്‍ കളിക്കാര്‍ക്ക് നല്‍കിയ ലൈംഗിക സ്വാതന്ത്ര്യം കഴിഞ്ഞ കളിയില്‍ സ്‌കോര്‍ ചെയ്‌ത ക്‌ളിന്റ് ഡെംപ്‌സിയെ പോലെയുള്ളവര്‍ക്ക് ഗുണകരമായിരിക്കാം എന്നാല്‍ ഇംഗ്‌ളണ്ട് ടീം കളിക്കാണോ ലൈംഗികതയ്‌ക്കാണോ പ്രാധാന്യം നല്‍കിയിരിക്കുന്നതെന്ന് ആദ്യത്തെ തോല്‍വിക്ക് പിന്നാലെ അടുത്ത മത്സരത്തില്‍ അറിയാനാകും. ലോകകപ്പില്‍ മികച്ച പ്രകടനം നടത്തിക്കൊണ്ടിരിക്കുന്ന ഇറ്റലിയും ഹോളണ്ടും സ്വിറ്റ്‌സര്‍ലന്റും ആദ്യ റൗണ്ടില്‍ കിതയ്‌ക്കുന്ന ഓസ്‌ട്രേലിയ, ഉറുഗ്വേ ടീമുകളും കളിക്കാര്‍ക്ക് സെക്‌സ് നിരോധനം ഏര്‍പ്പെടുത്തിയിട്ടില്ല. എന്നാല്‍ ആദ്യ കളി സമനില വഴങ്ങിയ നൈജീരിയന്‍ കോച്ച് ഇക്കാര്യത്തില്‍ എടുത്ത നിലപാട് വ്യത്യസ്‌തമാണ്. കുടുംബസ്‌ഥരായ കളിക്കാര്‍ക്ക് ഭാര്യമാരുടെ ഒപ്പം കൂടാന്‍ അനുവദിച്ചിട്ടുള്ള കോച്ച് അവിവാഹിതരുടെ വേലിചാട്ടം കര്‍ശനമായി നിരോധിച്ചു.
ലോകപ്പില്‍ ആദ്യമായി ഫ്രഞ്ച് ചരിത്രം രേഖപ്പെടുത്തിയ ടീമിന്റെ നായകനായി കപ്പ് വാങ്ങിയ ദിദിയര്‍ ദെഷാംപ്‌സ് പരിശീലകനായുള്ള ഫ്രഞ്ച് ടീം കളിയോ പരിശീലനമോ ഇല്ലാത്ത സമയം സ്‌ത്രീ സുഹൃത്തുക്കളുമായി കറങ്ങാന്‍ കളിക്കാര്‍ക്ക് അനുവാദം നല്‍കിയിട്ടുണ്ട്. സെക്‌സ് കളിക്കാര്‍ക്ക് സമ്മര്‍ദ്ദം കുറയ്‌ക്കുകയും മാനസീക ഉല്ലാസം പകരുമെന്നും ഡോക്‌ടര്‍ നല്‍കിയ നിര്‍ദേശത്തെ തുടര്‍ന്നാണ് ഫ്രഞ്ച് ടീമിന് ഈ സ്വാതന്ത്ര്യം. എന്നാല്‍ എല്ലാ രാത്രിയിലൂം വേണ്ടെന്നും ഡോക്‌ടര്‍ നിര്‍ദേശിക്കുന്നു. സ്‌പാനിഷ് ടീമിന്റെ ദുരന്തത്തിന് കാരണം സെക്‌സാണോ എന്നറിയില്ല. എങ്കിലും ബ്രസീലില്‍ കഴിഞ്ഞ ആഴ്‌ച തകര്‍പ്പന്‍ പരിപാടി നടത്തിയ ഷക്കീറ സ്‌പാനിഷ് ഫുട്‌ബോളര്‍ ജെറാഡ് പിക്വേയ്‌ക്ക് അരികിലെത്തിയിട്ടുണ്ട്.
ലോകകപ്പിലെ ചെറുശക്‌തികളില്‍ പെടുന്ന ജപ്പാന്‍, അള്‍ജീരിയ, ബല്‍ജിയം, ഗ്രീസ്, പോര്‍ച്ചുഗല്‍ എന്നിവരൊന്നും ലൈംഗിക കാര്യത്തില്‍ താരങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം ഒന്നു വെച്ചിട്ടില്ലെന്നാണ് വിവരം. അതേസമയം മത്സരത്തിന് മുമ്പായി ലൈംഗികതയില്‍ ഏര്‍പ്പെടുന്നത് കളിക്കാരുടെ കളത്തിലെ പ്രകടനത്തെ ബാധിക്കാറില്ലെന്നായിരുന്നു നേരത്തേ ഇക്കാര്യത്തില്‍ നടന്ന ഒരു പഠനം വ്യക്‌തമാക്കിയിട്ടുള്ളത്. കളിക്കു മുമ്പുള്ള സെക്‌സ് സമ്മര്‍ദ്ദം കുറയ്‌ക്കാന്‍ സഹായിക്കുമെന്നും കളിക്ക് മുമ്പ് അത്തരം ഒരു സാഹചര്യം താന്‍ ഒഴിവാക്കിയിരുന്നില്ലെന്നും സാക്ഷാല്‍ പെലെ തന്നെ പറയുന്നു.
കടപ്പാട് മംഗളം

അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ