Video Of Day

Breaking News

ഈ അമ്മച്ചിക്ക് അടിച്ചത് 4856 കോടി രൂപയുടെ ലോട്ടറി, ഇനി എന്തിന് ജോലിക്ക് പോകണം

ആശുപത്രിയിലെ ജോലികഴിഞ്ഞു വീട്ടിലേക്കു കാറോടിക്കുമ്പോഴായിരുന്നു മേവിസ് വാൻസിക് ആ സന്തോഷവാർത്ത കേട്ടു ഞെട്ടിയത്. അടിച്ചത് 75.87 കോടി ഡോളറിന്റെ (4856 കോടി രൂപ) പവർബോൾ ജാക്പോ‍ട്ട്.

സന്തോഷം കൊണ്ടു വീർപ്പുമുട്ടിയ അൻപത്തിമൂന്നുകാരിയുടെ കാറിനു പിന്നാലെ സഹപ്രവർത്തകർക്ക് അകമ്പടി സേവിക്കേണ്ടിവന്നു. ലോട്ടറിയടിച്ചു ഞെട്ടിയ കൂട്ടുകാരി വണ്ടി എവിടെയെങ്കിലും ഇടിപ്പിക്കാതെ നോക്കണമല്ലോ! യുഎസ് ചരിത്രത്തിലെ ഏറ്റവും വലിയ സിംഗിൾ ജാക്പോട്ട് വിജയം നേടിയ മേവിസ് 32 വർഷമായി മാസച്യുസിറ്റ്സിലെ ആശുപത്രിയിൽ ജോലി നോക്കുന്നു. ഇനി പക്ഷേ, അങ്ങോട്ടില്ല.

കഴിഞ്ഞ വർഷം കാർ വാങ്ങിയ ഇനത്തിൽ കടം വീട്ടാനുള്ളതൊഴിച്ചാൽ കാര്യമായ ബാധ്യതകളൊന്നുമില്ലാത്ത മേവിസിനു 31 വയസ്സുള്ള മകളും 26 വയസ്സുള്ള മകനുമുണ്ട്. 

അഭിപ്രായങ്ങളൊന്നുമില്ല