Video Of Day

Breaking News

രണ്ടാം ഭാര്യയുടെ കിടപ്പറ രംഗങ്ങൾ കൈമാറി; യുവാവ് വിമാനത്താവളത്തിൽ പിടിയിൽ

രണ്ടാം ഭാര്യയുടെ കിടപ്പറ രംഗങ്ങൾ മൊബൈൽ ഫോണിലൂടെ പലർക്കും കൈമാറിയ കേസിൽ പ്രതിയായ യുവാവു വിദേശത്തു നിന്നു മടങ്ങിയെത്തിയപ്പോൾ വിമാനത്താവളത്തിൽ പിടിയിലായി. കാഞ്ഞങ്ങാട് സ്വദേശി മുഹമ്മദുകുഞ്ഞ് (37) ആണു തിരച്ചിൽ നോട്ടിസ് പ്രകാരം പിടിയിലായത്. ഷാർജയിൽ ഹോട്ടൽ ബിസിനസ് നടത്തുന്ന ഇയാളുടെ രണ്ടാം ഭാര്യ ബിസിനസ് പങ്കാളിക്കൊപ്പം ഒളിച്ചു പോയതിലുള്ള പ്രതികാരമായാണു രംഗങ്ങൾ പ്രചരിപ്പിച്ചത്.

രണ്ടാം ഭാര്യ നൽകിയ പരാതിയെത്തുടർന്നു നാലു മാസം ഇയാൾ ഷാർജയിലെ ജയിലിലായിരുന്നു. കേരളത്തിലെത്തിയ രണ്ടാം ഭാര്യ കാഞ്ഞങ്ങാട് പൊലീസിലും പരാതി നൽകി. തുടർന്നാണു കേരള പൊലീസ് തിരച്ചിൽ നോട്ടിസ് പുറപ്പെടുവിച്ചത്.

ഇന്നലെ ഇയാൾ കൊച്ചിയിലെത്തിയപ്പോൾ ഇമിഗ്രേഷൻ വിഭാഗം പിടികൂടി കാഞ്ഞങ്ങാട് പൊലീസിനു കൈമാറി.

അഭിപ്രായങ്ങളൊന്നുമില്ല