Video Of Day

Breaking News

വീട്ടില്‍ ദാരിദ്ര്യമാണ്, കിടപ്പറ പങ്കിടാന്‍ പോയത് കുടുംബത്തെ സംരക്ഷിക്കാനെന്ന് നടി ശ്വേത

താന്‍ വഴിവിട്ടു ചലിച്ചത് കുടുംബത്തെ സംരക്ഷിക്കുവാനായിരുന്നെന്ന് അനാശാസ്യത്തിന് അറസ്റ്റിലായ പ്രമുഖ തെലുഗു നടി ശ്വേത ബസു. കുടുംബത്തെ നോക്കാന്‍ വേറെ വഴിയില്ലായിരുന്നു. കരിയറില്‍ തെറ്റായ വഴികള്‍ തിരഞ്ഞെടുത്തെന്നും അത് പണമില്ലാത്തതിനാലാണെന്നും ശ്വേത പോലീസിനോട് പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് ശ്വേതയെ രാജസ്ഥാനിലെ ബന്‍ജു എന്ന ഹോട്ടലില്‍ നിന്നും അനാശാസ്യത്തിനിടെ പിടികൂടിയത്. പോലീസ് റെയ്ഡിലായിരുന്നു നടിയും ഇടപാടുകാരും അറസ്റ്റിലായത്.

ടോളിവുഡില്‍ സജീവമായി നില്‍ക്കുന്ന താരമാണ് ശ്വേത ബസു. ശ്രീകാന്ത് അഡ്ഡാള്‍ സംവിധാനം ചെയ്ത ‘കോത ബങ്കരു ലോകം’ എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് ശ്വേത ബസു ശ്രദ്ധിക്കപ്പെടുന്നത്. ഈ ചിത്രം ഇത് ഞങ്ങളുടെ ലോകം എന്ന പേരില്‍ മലയാളത്തിലും ഇറക്കിയിരുന്നു. മുംബൈയിലെ അറിയപ്പെടുന്ന ബിസിനസുകാര്‍ക്കൊപ്പമാണ് ശ്വേത അറസ്റ്റിലായത്.

അഭിപ്രായങ്ങളൊന്നുമില്ല