കാമഭ്രാന്തന്റെ ബലാത്സംഗത്തില്‍ നിന്ന് രക്ഷപെടാന്‍ ശ്രമം; നഴ്സിന്റെ നടുവൊടിഞ്ഞു
ജനലില്‍കൂടി ചാടി പീഡകനില്‍ നിന്ന് രക്ഷപെട്ട ബ്രിട്ടീഷ് നഴ്സിന്റെ നടുവൊടിഞ്ഞു. ഇരുപതുകാരി ജെമ്മ റിക്‌സണ്‍ ആണ് തന്റെ പീഡകനില്‍ നിന്ന് രക്ഷപെടുവാനായി ബാത്ത്റൂം ജനലില്‍ കൂടി എടുത്തു ചാടിയത്. മെര്‍സിസൈഡിലുള്ള ഒരു സ്വകാര്യ ഭവനത്തില്‍ നൈറ്റ് ഷിഫ്റ്റില്‍ പ്രവര്‍ത്തിച്ചിരുന്ന നഴ്സ് എയിഡ് ആയിരുന്നു ജെമ്മ. ഒരു ദിവസം രാത്രിസമത്ത് തനിച്ച് ക്രെയ്ഗ് കാന്ത്‌വെല്‍ എന്ന രോഗിയെ പരിചരിക്കുന്നതിനിടയില്‍ അയാള്‍ ഇവരെ കയറിപ്പിടിക്കുകയും, അടിച്ച് പരിക്കേല്‍പ്പിക്കുവാനും തുടങ്ങി. അയാളുടെ പിടിവിട്ട് രക്ഷപെടുവാന്‍ ശ്രമിച്ച ഇവരെ അയാള്‍ മുടിക്കു പിടിച്ച് ചുഴറ്റിയെറിയുകയും മര്‍ദിക്കുകയും ചെയ്തു. തുടര്‍ന്ന് ഇവരെ വേശ്യയെന്ന് വിളിച്ചുകൊണ്ട് ബാത്ത്റൂമില്‍ കയറി അയാള്‍ക്കായി നിന്നുകൊടുക്കുവാന്‍ ആജ്ഞാപിച്ചു. രക്ഷപെട്ട് ബാത്ത്റൂമില്‍ കയറിയ ജെമ്മ വാതില്‍ പൂട്ടി ഇയാളില്‍ നിന്ന് രക്ഷപെടുവാന്‍ ശ്രമം നടത്തി. എന്നാല്‍ കാമാര്‍ത്തിപൂണ്ട ഇയാള്‍ ഒരു കസേരയുപയോഗിച്ച് ബാത്ത്റൂമിന്റെ ഭിത്തി തകര്‍ക്കാന്‍ ശ്രമിച്ചു. തുടര്‍ന്നാണ് ജെമ്മ ജനാല ചില്ല് തകര്‍ത്ത് 20 അടി താഴ്ചയിലേക്ക് ചാടിയത്.
ന്നുകില്‍ ബലാത്സംഗത്തിന് വശംവദയാകുക, അല്ലെങ്കില്‍ മരിക്കുക; ഇതായിരുന്നു തന്റെ അപ്പോഴത്തെ ചിന്തയെന്ന് ജെമ്മ മാധ്യമങ്ങളോട് പറഞ്ഞു.
കടപ്പാട്: യുഎസ് മലയാളി
ന്നുകില്‍ ബലാത്സംഗത്തിന് വശംവദയാകുക, അല്ലെങ്കില്‍ മരിക്കുക; ഇതായിരുന്നു തന്റെ അപ്പോഴത്തെ ചിന്തയെന്ന് ജെമ്മ മാധ്യമങ്ങളോട് പറഞ്ഞു.
കടപ്പാട്: യുഎസ് മലയാളി

അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ