Video Of Day

Breaking News

മാധവിക്കുട്ടിയെ പൊന്നാനിക്കാരന്‍ സാഹിത്യക്കാരന്‍ ബലാത്സംഗം ചെയ്യാന്‍ പോയിട്ടുണ്ട്: പത്മനാഭന്‍

മാധവിക്കുട്ടിയെ പൊന്നാനിക്കാരന്‍ സാഹിത്യക്കാരന്‍ ബലാത്സംഗം ചെയ്യാന്‍ പൊയിട്ടുണ്ടെന്ന് എഴുത്തുക്കാരന്‍ ടി പത്മനാഭന്‍ യുവധാരയ്ക്ക് വേണ്ടി ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എം സ്വരാജ് നടത്തിയ അഭിമുഖത്തിലാണ് പത്മനാഭന്‍ ഇക്കാര്യം പറയുന്നത്. ‘പച്ചയ്ക്ക് പറയുന്നു പത്മനാഭന്‍’ എന്ന് പേരിട്ട അഭിമുഖത്തില്‍ പത്മനാഭന്‍ പ്രധാനമായും ലക്ഷ്യം വയ്ക്കുന്നത് എം.ടി വാസുദേവന്‍ നായരെ തന്നെയാണ്. എം ടി ജ്ഞാനപീഠം കാശു കൊടുത്തു വാങ്ങിയെന്ന് സമര്‍ത്ഥിക്കാനാണ് പത്മനാഭന്റെ ശ്രമം. അതേസമയം മാധവിക്കുട്ടി മതംമാറി കമല സുരയ്യ ആയതിന് പിന്നില്‍ നോബല്‍ സമ്മാനമെന്ന മോഹമായിരുന്നു എന്നും അഭിമുഖത്തില്‍ പത്മനാഭന്‍ പറഞ്ഞുവെക്കുന്നു.

മാധവിക്കുട്ടിക്ക് ജ്ഞാനപീഠം കിട്ടിയില്ല. ഇന്ദിരാഗോസ്വാമിക്ക് കിട്ടി അതിന്റെ വേദന അവര്‍ക്ക് ചാകുന്നത് വരെയുണ്ടായിരുന്നു. മാധവിക്കുട്ടിയും താനും തമ്മില്‍ വലിയ ലോഹ്യമായിരുന്നു. താന്നോടിതൊക്കെ പറഞ്ഞിട്ടുണ്ട്. മാധവിക്കുട്ടി മതം മാറിയതിന് പിന്നില്‍ കാരണങ്ങള്‍ പലതാണ്. പ്രധാന കാരണം പുന്നയൂര്‍കുളത്തെ ആഢ്യന്‍ നായര്‍മാര്‍ക്ക് ഇവരോട് കുനുഷ്ടായിരുന്നു. ഇവരുടെ സൗന്ദര്യം, പ്രശസ്തി താന്‍പോരിമ, ഒരാളെയും വിലവെയ്ക്കാത്ത ഭാവം. അതൊക്കെ അവറ്റകള്‍ക്കിഷ്ടമല്ല. എന്നാല്‍ കാണിച്ചു തരാമെന്ന് മാധവിക്കുട്ടിയും. പിന്നെ മറ്റൊരു സ്വാര്‍ത്ഥത ഉണ്ടായിരുന്നു.

ഇവര്‍ മാറുമ്പോള്‍ അറബ് ലോകത്ത് നോബല്‍ പ്രൈസ് ഈജിപ്ത്ക്കാരനോ മറ്റോ കിട്ടിയിട്ടുള്ളൂ. ഇവരുടെ കണ്ണ് നോബലിലേക്കായിരുന്നു. പെട്രൊ ഡോളറല്ലേ എല്ലാം പണമല്ലേ നിയന്ത്രിക്കുന്നത്. ഇവര്‍ അതിശക്തരല്ല. സൗദി രാജവംശത്തിന്റെ പിന്തുണയുണ്ടാകുമല്ലോ. അത് ചീറ്റിപ്പോയി. നോബല്‍ കിട്ടാനുള്ള യോഗ്യത മാധവിക്കുട്ടിക്കുണ്ട്. ഇതാണ് മതം മാറ്റത്തിന്റെ കാരണങ്ങള്‍. അല്ലാതെ ഇസ്ലാമും ക്രിസ്ലാമും ഒന്നുമില്ല. അവര്‍ക്ക് സൗന്ദര്യത്തെ കുറിച്ചും നല്ല മതിപ്പുണ്ട്. ഇവരെക്കയറി ബലാത്സംഘം ചെയ്യാന്‍ പോയ മറ്റൊരു പൊന്നാനിക്കാരനായ സാഹിത്യക്കാരനെക്കുറിച്ചും തന്നോട് മാധവിക്കുട്ടി പറഞ്ഞിട്ടുണ്ടെന്ന് പത്മനാഭന്‍ അവകാശപ്പെടുന്നു.

അയാളുടെ പേര് പറയാന്‍ പക്ഷെ അദ്ദേഹം തയ്യാറാകുന്നുമില്ല.

അഭിപ്രായങ്ങളൊന്നുമില്ല