Video Of Day

Breaking News

പാചകം ചെയ്യാൻ മുറിച്ചിട്ട പാമ്പിൻറെ തല കടിച്ചു;ഷെഫ് മരിച്ചു :വീഡിയോ കാണാം


ബീജിംഗ്: പാമ്പിനെ കൊന്ന് തല മുറിച്ച ശേഷം പാചകം ചെയ്യാനൊരുങ്ങുകയായിരുന്ന ഷെഫ് അതേ പാമ്പിന്റെ തലയുടെ കടിയേറ്റ് മരിച്ചു. ചൈനയിലാണ് സംഭവം. ഇന്തോ-ചൈനാ സ്പിഷീസിൽപ്പെട്ട മൂർഖൻ പാമ്പിനെയാണ് ഹോട്ടലിലെ പാചകക്കാരൻ പാകം ചെയ്യാനൊരുങ്ങിയത്. പാചകം പൂർത്തിയാക്കിയ ശേഷം അവശിഷ്ടങ്ങൾ നീക്കുന്നതിനിടെയിലാണ് ചലനശേഷിയുണ്ടായിരുന്ന തല കടിച്ചത്. തലമുറിച്ച ശേഷം 20 മിനിറ്റ് കഴിഞ്ഞായിരുന്നു ഇത്.ഉടൻ തന്നെ പെങ്ങിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു

അഭിപ്രായങ്ങളൊന്നുമില്ല