Video Of Day

Breaking News

ഫേസ്ബുക്കിലിടാന്‍ തീവണ്ടിക്ക് മുകളില്‍ കയറി സെല്‍ഫി; ഷിഹാബിന് ഷോക്കേറ്റു

പാലക്കാട്: ഫെയ്‌സ്ബുക്കില്‍ അപ്‌ലോഡ് ചെയ്യാന്‍ സെല്‍ഫിയെടുക്കാന്‍ ചരക്ക് തീവണ്ടിക്ക് മുകളില്‍ കയറിയ വിദ്യാര്‍ത്ഥിക്ക് ഷോക്കേറ്റു. ഷൊര്‍ണ്ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍ നിര്‍ത്തിയിട്ട ചരക്ക് തീവണ്ടിക്ക് മുകളില്‍ കയറി ഫോട്ടോയെടുക്കാന്‍ ശ്രമിച്ച ചാലിശ്ശേരി സ്വദേശി ഷിഹാബുദ്ദീനാണ് ഷോക്കേറ്റത്.

പാലക്കാട് ചാത്തന്നൂര്‍ ഹൈസ്‌ക്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയായ ഷിഹാബുദ്ദീന്റെ മൊബൈലില്‍ സെല്ഫിയെടുക്കാന്‍ യാര്‍ഡിന് സമീപത്ത് നിര്‍ത്തിയിട്ടിരുന്ന ചരക്ക് തീവണ്ടിക്ക് മുകളില്‍ കയറിയതാണ് അപകടത്തിന് കാരണമായത്. ട്രാക്കിന് മുകളിലുണ്ടായിരുന്ന 250 കിലോവാട്ട് ശക്തിയുള്ള വൈദ്യുതലൈനില്‍ നിന്നും ഷോക്കേറ്റ് തെറിച്ചുവീഴുകയായിരുന്നു. സംഭവം കണ്ട നാട്ടുകാരാണ് ആദ്യം ഓടിയെത്തിയത്. തുടര്‍ന്ന് പൊലീസും ഫയര്‍ഫോഴ്‌സും
സ്ഥലത്തെത്തി സമീപത്തെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

ഷോക്കേറ്റ് വസ്ത്രമെല്ലാം കരിഞ്ഞുപോയിരുന്നു. ശരീരമാസകലം പൊള്ളലേറ്റ ഷിഹാബുദ്ദീനെ പിന്നീട് തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയിലേക്ക് മാറ്റി. ഫെയ്‌സ്ബുക്കില്‍ അപ്‌ലോഡ് ചെയ്യാന്‍ വേണ്ടിയായിരുന്നു ഷിഹാബുദ്ദീന്‍ സെല്‍ഫിയെടുക്കാന്‍ തീവണ്ടിക്ക് മുകളില്‍ കയറിയത്.
കടപ്പാട്: റിപ്പോര്‍ട്ടര്‍

അഭിപ്രായങ്ങളൊന്നുമില്ല