Video Of Day

Breaking News

ഞാന്‍ മുസ്ലിമല്ല, ഹിന്ദുവാണെന്ന് റുക്സാനയുടെ വെളിപ്പെടുത്തല്‍

മുന്‍കേന്ദ്രമന്ത്രിമാര്‍, രാഷ്‌ട്രീയനേതാക്കള്‍, പോലീസ്‌ ഉന്നതര്‍, വെള്ളിത്തിരയിലെ മിന്നുംതാരം എന്നിവരടക്കം സമൂഹത്തിലെ പ്രമുഖരുമായി തനിക്ക്‌ അവിഹിതബന്ധമുണ്ടായിരുന്നെന്നു കൊച്ചി ബ്ലാക്‌മെയിലിംഗ്‌ കേസിലെ മുഖ്യപ്രതി റുക്‌സാന. ഈ പ്രമുഖരുടെ പേരുവിവരങ്ങളടങ്ങിയ റുക്‌സാനയുടെ വെളിപ്പെടുത്തല്‍ 'മംഗള'ത്തിനു ലഭിച്ചു.
ഉന്നതരുടെ മുഖംമൂടി പിച്ചിച്ചീന്തുന്നതെന്നു റുക്‌സാന അവകാശപ്പെടുന്നശബ്‌ദരേഖ നാളെ (വ്യാഴം) ഉച്ചയ്‌ക്കു 12 മുതല്‍ 'മംഗളം' ഓണ്‍ലൈനിലൂടെ വായനക്കാര്‍ക്കു കേള്‍ക്കാം. ബ്ലാക്‌മെയിലിംഗ്‌ കേസിലെ മുഖ്യപ്രതിസ്‌ഥാനത്തുള്ള തന്നെ, കൂട്ടുപ്രതിയായ ബിന്ധ്യ തോമസ്‌ ബ്ലാക്‌മെയില്‍ ചെയ്‌താണു പെണ്‍വാണിഭരംഗത്തേക്കു കൊണ്ടുവന്നതെന്നും റുക്‌സാന വ്യക്‌തമാക്കുന്നു.
പണം നല്‍കിയ ആര്‍ക്കൊപ്പവും താന്‍ സമയം ചെലവഴിച്ചിരുന്നെന്നു റുക്‌സാന എന്ന റുക്‌സാന ബി. ദാസ്‌ തുറന്നടിക്കുന്നു. എല്ലാവരും കരുതുന്നതുപോലെ താന്‍ മുസ്ലിമല്ല, നായര്‍ സമുദായാംഗമാണ്‌. തന്റെ കിടപ്പറരംഗങ്ങള്‍ കൈവശമുണ്ടെന്നു ബിന്ധ്യ ഭീഷണിപ്പെടുത്തിയതിനേത്തുടര്‍ന്നാണു പ്രമുഖരെ വലവീശിപ്പിടിക്കാന്‍ രണ്ടും കല്‍പ്പിച്ചിറങ്ങിയത്‌.
രണ്ടു മുന്‍കേന്ദ്രമന്ത്രിമാര്‍, യുവാവായ മുന്‍ സംസ്‌ഥാനമന്ത്രി, അടുത്തിടെ ഐ.പി.എസ്‌. ലഭിച്ച ഉദ്യോഗസ്‌ഥന്‍, ഒരിക്കല്‍ പാര്‍ലമെന്റിലേക്കു മത്സരിച്ച യുവനേതാവ്‌, ഗായകന്‍കൂടിയായ ഹാസ്യനടന്‍ എന്നിവരെക്കുറിച്ചുള്ള വിവരങ്ങളാണു റുക്‌സാന പങ്കുവയ്‌ക്കുന്നത്‌. ഇവരുടെ പേരുവിവരങ്ങള്‍ തുറന്നു പറയുന്നതു തന്റെ ജീവന്‍ അപകടത്തിലാക്കുമെന്ന പൂര്‍ണബോധ്യമുണ്ടെന്നും റുക്‌സാന വ്യക്‌തമാക്കി.
എറണാകുളത്തെ ഒരു ആന്റിയുടെ നിര്‍ദേശപ്രകാരമാണു മുന്‍കേന്ദ്രമന്ത്രിയെ വലയിലാക്കാന്‍ ചെന്നൈയില്‍ പോയത്‌. ഒപ്പം മറ്റു രണ്ടു യുവതികളുമുണ്ടായിരുന്നു. ഡല്‍ഹിയില്‍ രണ്ടുമാസം താമസിക്കണമെന്ന്‌ ആന്റി ആവശ്യപ്പെട്ടെങ്കിലും പിന്മാറി. മലയാളിയായ മുന്‍കേന്ദ്രമന്ത്രിയുമൊത്ത്‌ ഒരുതവണ സമയം ചെലവഴിച്ചു. പിന്നീടും ഈ ഉന്നതന്‍ പലതവണ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും നേരിട്ടു കാണാനിടയായില്ല. ഒരു ശിപാര്‍ശക്കാര്യത്തിനാണു മുന്‍കേന്ദ്രമന്ത്രിയെ സമീപിച്ചത്‌. കൊച്ചിയിലെ ഒരു ഫ്‌ളാറ്റിലായിരുന്നു കൂടിക്കാഴ്‌ച. വിവാദനായകനായ മുന്‍മന്ത്രിയുമായി അടുത്ത ബന്ധമുണ്ടായിരുന്നു. കൊട്ടാരക്കരയിലെ ഹോട്ടലിലാണു പ്രമുഖ ഹാസ്യനടനെ കണ്ടുമുട്ടിയത്‌.

അഭിപ്രായങ്ങളൊന്നുമില്ല