പെണ്‍വാണിഭം: 17, 18 വയസ്സുകാരികളെ കടത്താന്‍ ശ്രമിച്ച മലപ്പുറം യുവാക്കള്‍ പിടിയില്‍
കോഴിക്കോട്: ബംഗളൂരുവില്‍നിന്ന് അനാശാസ്യ പ്രവര്‍ത്തനത്തിനായി രണ്ട് പെണ്‍കുട്ടികളെ മലപ്പുറത്തേക്ക് കടത്താന്‍ ശ്രമിച്ച സംഘത്തിലെ ഒരാളെ നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്തു. നോര്‍ത്ത് കുടക് സോമവാര്‍പേട്ട സ്വദേശി സെവന്‍ത് ഓസ്കാര്‍കോട്ട പുത്തന്‍പുരയില്‍ അനീഷ് ജോസഫാണ് (29) വെള്ളിയാഴ്ച രാവിലെ മാവൂര്‍ റോഡില്‍ പിടിയിലായത്.
കൊല്‍ക്കത്ത സ്വദേശിനികളായ പതിനേഴുകാരിയേയും പതിനെട്ടുകാരിയേയും മലപ്പുറത്തേക്ക് കൊണ്ടുപോകാന്‍ ഉപയോഗിച്ച കെ.എല്‍ 10 എ.ബി 6824 നമ്പര്‍ ലാന്‍സര്‍ കാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. പൊലീസിനെ കണ്ട് കാറില്‍നിന്ന് ഇറങ്ങി ഓടി രക്ഷപ്പെട്ട മലപ്പുറം കീഴ്മുറി ഊരകം ജിഷ കോട്ടേജില്‍ പറങ്ങോടത്ത് മുഹമ്മദ് ഫാറൂഖ്, ബംഗളൂരു സ്വദേശി അലി എന്നിവരെ പൊലീസ് തെരയുന്നു.
നോര്‍ത് അസി. കമീഷണര്‍ക്ക് ലഭിച്ച രഹസ്യവിവരത്തിന്‍െറ അടിസ്ഥാനത്തിലാണ് എസ്.ഐ ജി. ഗോപകുമാറിന്‍െറ നേതൃത്വത്തില്‍ പൊലീസ് പ്രതിയെ പിടികൂടിയത്.
പൊലീസ് എത്തുമ്പോള്‍ മാവൂര്‍ റോഡില്‍ കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡിനടുത്ത് കാര്‍ നിര്‍ത്തിയിട്ടിരിക്കയായിരുന്നു. പൊലീസിനെ കണ്ടയുടന്‍ മുഹമ്മദ് ഫാറൂഖും അലിയൂം ഇറങ്ങിയോടി. മുഹമ്മദ് ഫാറൂഖിന്‍െറ ഡ്രൈവറായ അനീഷ് ജോസഫില്‍നിന്നും കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ച പൊലീസ് രക്ഷപ്പെട്ടവരെ പിടികൂടാന്‍ ഊര്‍ജിത അന്വേഷണമാരംഭിച്ചു.
പ്രതിദിനം രണ്ടായിരം രൂപ പറഞ്ഞുറപ്പിച്ചാണ് തങ്ങള്‍ മുഹമ്മദ് ഫാറൂഖിനൊപ്പം പോന്നതെന്ന് പെണ്‍കുട്ടികള്‍ മൊഴിനല്‍കി. വൈദ്യപരിശോധനക്ക് വിധേയമാക്കിയ ശേഷം ഇരുവരേയും റസ്ക്യൂ ഹോമിലേക്ക് മാറ്റി.
പെണ്‍കുട്ടികള്‍ ബംഗളൂരുവില്‍ പെണ്‍വാണിഭ സംഘത്തില്‍ പ്രവര്‍ത്തിക്കുന്നവരാണ്. ഇവരെ കേസില്‍ സാക്ഷിയാക്കും. കോടതിയില്‍ ഹാജരാക്കിയ അനീഷ് ജോസഫിനെ റിമാന്‍ഡ് ചെയ്തു. ബംഗളൂരു സ്വദേശിയായ അലി മലയാളം അടക്കം വിവിധ ഭാഷകള്‍ സംസാരിക്കും.

അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ