Video Of Day

Breaking News

തന്തയും തള്ളയുമില്ലാത്ത നായിക-നായകന്മാര്‍, ഇതോടെ എന്നേയും ഒഴിവാക്കി: ബിന്ദുപണിക്കര്‍

നഷ്‌ടപ്പെടലുകള്‍ നല്‍കിയ വേദനയില്‍ നിന്നും ബിന്ദുപണിക്കര്‍ ജീവിതത്തിലേക്ക്‌ തിരിച്ചു നടക്കുകയാണ്‌. ജീവിതം ഇനിയും മുന്നിലുണ്ടെന്ന സത്യത്തിന്റെ തിരിച്ചറിവിലൂടെ... മംഗളത്തിന് നല്‍കിയ അഭിമുഖം

ഇപ്പോള്‍ ബിന്ദുവിനെ സിനിമകളില്‍ കാണാനേ ഇല്ലല്ലോ?
ഞാന്‍ എന്തു പറയാനാ? എല്ലാവര്‍ക്കും അറിയാവുന്ന കാര്യമല്ലേ അത്‌. ഇപ്പോള്‍ ന്യൂജനറേഷന്‍ സിനിമകളുടെ കാലമല്ലേ? അതില്‍ എവിടാ നായകനും നായികയ്‌ ക്കും അച്‌ഛനും അമ്മയും. അവര്‍ ഒരു സുപ്രഭാതത്തില്‍ പൊട്ടിമൂളച്ച്‌ ഭൂമിയിലേക്ക്‌ വീഴുവല്ലേ?
ഇത്‌ ഞാന്‍ പറയുന്നതല്ല കേട്ടോ. എന്റെ സമകാലികര്‍ പലരും പറയുന്നതാ. എന്തായാലും അത്‌ പറഞ്ഞ്‌ കൂടുതല്‍ വിവാദത്തില്‍പ്പെടാനൊന്നും ഞാനില്ല. പലരും കരുതുന്നത്‌ എന്റെ മടി കാരണം ഞാന്‍ സിനിമയില്‍ അഭിനയിക്കുന്നില്ല എന്നാണ്‌. അതങ്ങനെ തന്നെ ഇരിക്കട്ടെ. കാരണം ഞാന്‍ പൊതുവേ ഒരു മടിച്ചിയാണ്‌. (പൊട്ടിച്ചിരിക്കുന്നു)
പിന്നെ ലോഹിയേട്ടനെ (ലോഹിതദാസ്‌) പോലെയുള്ള നല്ല തിരക്കഥാകൃത്തുക്കളുടെ അഭാവം.
അവര്‍ ജീവിച്ചിരുന്നപ്പോള്‍ നല്ല കഥാപാത്രങ്ങളെ സൃഷ്‌ടിച്ചിരുന്നു. അതില്‍ എന്നെപ്പോലുള്ളവര്‍ക്ക്‌ പറ്റിയ വേഷങ്ങള്‍ ഉണ്ടായിരുന്നു. ഇപ്പോഴത്തെ എഴുത്തുകാര്‍ അങ്ങനെയുള്ള കഥാപാത്രങ്ങളെ സൃഷ്‌ടിക്കുന്നില്ല. ഏറെനാളത്തെ കാത്തിരിപ്പിനുശേഷമാണ്‌ പോയ വര്‍ഷം ലാല്‍ജോസിന്റെ പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും എന്ന ചിത്രത്തില്‍ മികച്ച ഒരു വേഷം കിട്ടിയത്‌. പിന്നങ്ങോട്ട്‌ അവസരങ്ങള്‍ ഇല്ലാത്തതുകൊണ്ട്‌ എന്നെ വെള്ളിത്തിരയില്‍ കാണാന്‍ കഴിയുന്നില്ല. അത്രയുള്ളൂ കാര്യം.

അഭിപ്രായങ്ങളൊന്നുമില്ല