Video Of Day

Breaking News

ബസിനുള്ളില്‍ ഭാര്യയുടെയും കാമുകന്റെയും സല്ലാപം‍; ഭര്‍ത്താവ് കയ്യോടെ പൊക്കി കൈവെച്ചു

തലശേരി: ബസിനുള്ളില്‍ സല്ലപിക്കുകയായിരുന്ന ഭര്‍തൃമതിയായ യുവതിയേയും കാമുകനേയും ഭര്‍ത്താവ് കൈയോടെ പിടികൂടി. ഭര്‍ത്താവിന്റെ കൈയില്‍ നിന്നും രക്ഷപ്പെട്ടോടിയ കാമുകനെ നാട്ടുകാര്‍ പിന്തുടര്‍ന്ന് പിടികൂടി. ഇന്നലെ വൈകുന്നേരം പുതിയ ബസ്സ്റ്റാന്‍ഡിലാണ് സിനിമാ സ്റ്റൈല്‍ രംഗങ്ങള്‍ അരങ്ങേറിയത്. ബസിനുള്ളിലിരിക്കുകയായിരുന്ന ഭാര്യയേയും കാമുകനേയും കണ്ട ഭര്‍ത്താവ് നിയന്ത്രണം വിട്ട് ഇരുവരേയും പൊതിരെ തല്ലി. തല്ലു കൊള്ളുന്നതിനിടയിലാണ് കാമുകന്‍ ഓടി രക്ഷപെടാന്‍ ശ്രമിച്ചത്.

ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ കാമുകനെ ഓടിച്ചിട്ട് പിടികൂടി. ഭര്‍ത്താവിന്റെ തല്ലു കൊള്ളുന്നതിനിടയില്‍ ഭര്‍ത്താവിനോട് നീ കാരണമാടാ ഞാന്‍ ഒളിച്ചോടാന്‍ കാരണമെന്ന് യുവതി വിളിച്ചു പറയുന്നുണ്ടായിരുന്നു. സിനിമാ സ്‌റ്റൈലിലെ രംഗങ്ങള്‍ വീക്ഷിക്കാന്‍ ബസിനു മുകളില്‍ വരെ ആളുകള്‍ സ്ഥാനം പിടിച്ചിരുന്നു. ഒടുവില്‍ പോലീസെത്തിയാണ് രംഗം ശാന്തമാക്കിയത്.

കടപ്പാട്: രാഷ്ട്രദീപിക

അഭിപ്രായങ്ങളൊന്നുമില്ല