തൊലിക്കട്ടിയില്ലേല്‍ പിടിച്ചുനില്ക്കാന്‍ പറ്റത്തില്ല ചേട്ടാ: റിമി ടോമി
മാതൃഭൂമിയില്‍ വന്ന അഭിമുഖത്തിലെ കുറച്ചുഭാഗം
പാട്ടുകാര്‍ പലരും പറയുന്നുണ്ട് റിമിയുടേത് ഒരുതരം കൈവിട്ട കളിയാണെന്ന്?
ഉപദേശിക്കുന്നവര്‍ ആരെങ്കിലും എന്റെ വീട്ടില്‍ കഞ്ഞിക്ക് വകയില്ലാതായാല്‍ എന്തെങ്കിലും കൊണ്ടത്തരുമോ? ഇല്ലല്ലോ. എനിക്ക് നല്ല ഡ്രസ്സുവാങ്ങണം, നല്ല ഫുഡ് കഴിക്കണം, അസുഖം വന്നാല്‍ നല്ല ആസ്പത്രീല് ചികിത്സിക്കാന്‍ പറ്റണം. അതിനുള്ള പൈസയാണ് ഞാനൊണ്ടാക്കുന്നത്. അല്ലെങ്കില്‍തന്നെ ഞാനങ്ങോട്ട് കയറി ആവശ്യപ്പെട്ടിട്ടല്ലല്ലോ ഒന്നും വരുന്നത്. എന്നോടുള്ള ഇഷ്ടം കൊണ്ട് എന്നെ വിളിക്കുന്നതല്ലേ.
റിമിയുടെ തൊലിക്കട്ടി അപാരം തന്നെ...
ആണല്ലോ. പതിനഞ്ചാം വയസ്സുതൊട്ട് സ്റ്റേജില്‍ക്കയറി പാടണതാണ്. തൊലിക്കട്ടിയില്ലേല്‍ പിടിച്ചുനില്ക്കാന്‍ പറ്റത്തില്ല ചേട്ടാ. പക്ഷേ, തട്ടേന്ന് ഇറങ്ങിയാല്‍ ഇപ്പറഞ്ഞ തൊലിക്കട്ടിയുണ്ടോന്ന് സംശയമാണ്.
റിമിയുടെ കോമഡിക്കും ആരാധകരുണ്ട്?
പലരും പറയാറുണ്ട് എന്റെ പരിപാടി കണ്ട് കുറേ ചിരിച്ചു, ടെന്‍ഷനൊക്കെ പോയപോലെ തോന്നി എന്നൊക്കെ. പക്ഷേ തമാശയ്ക്കുവേണ്ടി ഞാനൊന്നും പറയാറില്ല. ഞാന്‍ വാ തുറന്നാല്‍ മറ്റുള്ളവര്‍ ചിരിക്കും. കൊച്ചിലേതൊട്ട് അങ്ങനെയാണ്. പഠിക്കുന്ന കാലത്ത് ഒരു ദിവസം ഞാന്‍ സ്‌കൂളില്‍ പോയില്ലേല്‍ പിറ്റേന്ന് പിള്ളേരു പറയും, ''നീ വരാത്തതുകൊണ്ട് ക്ലാസ് ഉറങ്ങിയപോലായിരുന്നു'' എന്ന്. എനിക്കു തോന്നണത് മമ്മീടെ ഹ്യൂമര്‍സെന്‍സ് ഇച്ചിരി എനിക്കും കിട്ടീട്ടുണ്ട് എന്നാണ്. മമ്മി ഭയങ്കര വിറ്റാണ്. അതുകണ്ട് വളര്‍ന്നതല്ലേ ഞാനും.
സാമൂഹിക കാര്യങ്ങളെക്കുറിച്ചൊന്നും ഒട്ടും അറിവില്ലാത്തവളാണ് റിമിയെന്നാണല്ലോ ഓണ്‍ലൈനിലെ വിമര്‍ശനം?
ഞാന്‍ ഒന്നും വായിക്കാറില്ല. വായിക്കണമെന്ന് തോന്നിയിട്ടുമില്ല. ഞാന്‍ ഇതൊന്നും വായിക്കരുതെന്നാണ് റോയിച്ചനും പറയുന്നേ. കാരണം നമ്മളൊത്തിരി വായിക്കുമ്പോള്‍, നമ്മുടെ അറിവ് കൂടുമ്പോള്‍ പെരുമാറ്റത്തിലൊക്കെ ഒരു കൃത്രിമത്വം വരും. പത്രവും പുസ്തകവും വായിക്കാത്തതുകൊണ്ട് ജീവിതത്തില്‍ ഞാനാകെ തോറ്റുപോയെന്നും എനിക്കു തോന്നിയിട്ടില്ല.

അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ